വൈവിധ്യമാര്‍ന്ന കലാസൃഷ്ടികളിലേക്കും ചിന്തകളിലേക്കും ശ്രദ്ധ ക്ഷണിക്കുകയാണ് പതിമൂന്നാമത് ഷാര്‍ജ ബിനാലെ. 25 രാജ്യങ്ങളിലെ 74 കലാസൃഷ്ടികളാണ് അഞ്ചു ദിവസം നീളുന്ന കലാപ്രദര്ശനോല്സവത്തെ സമ്പന്നമാക്കുന്നത്. ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളെ പ്രമേയമാക്കി അഞ്ചിടങ്ങളിലായി നടക്കുന്ന ബിനാലെ നാളെ സമാപിക്കും.
ലോകോത്തര കലാകാരന്മാരുടെ ക്രിയാത്മക ചിന്തകള്‍ക്ക് വേദിയൊരുക്കുന്ന ബിനാലെ, കാഴ്ചയ്ക്കപ്പുറത്തെ ചരിത്രത്തിലേക്കും ചിന്തയിലേക്കുമാണ് വെളിച്ചം വീശുന്നത്.
ദുരന്തത്തിന്റെയും പലായനത്തിന്റെയും ബാക്കിപത്രമായി അവതരിപ്പിച്ച പലസ്തീന് ആഫ്റ്റര്‍ പലസ്തീന്, അടിമത്തത്തിനെതിരെ ആഫ്രിക്കന്‍ ജനസമൂഹം ഒന്നായി അണിനിരന്ന ഹെയ്ഷ്യന് വിപ്ലവത്തിന്റെ സ്മരണകളുമായി പ്ലസ് മൈനസ് 1791. തുടങ്ങി ജനശ്രദ്ധ പതിയേണ്ട വിവിധ വിഷയങ്ങള്‍.
പരിസ്ഥിതിയും വ്യക്തിത്വവും യാഥാര്‍ഥ്യവും സമന്വയിക്കുന്ന പെയിന്റഡ് സ്റ്റീല്‍, അറബ്-കൊറിയന്‍ സാംസ്കാരിക പൈതൃകം, ഫ്യൂച്ചര്‍ ഫാര്‍മേഴ്സ് തുടങ്ങി മികവുറ്റ സൃഷ്ടികള്‍ കലാപ്രദര്ശനോല്സവത്തെ സവിശേഷമാക്കുന്നു.