ഷാർജ എമിറേറ്റിലെ മജാസ് മൂന്നിൽ പേ പാർക്കിങ് ഏർപ്പെടുത്തി. ചൊവ്വാഴ്ച(24) മുതൽ ഈ മേഖല പേ പാക്കിങ് പരിധിയിൽ വരുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
പാർക്കിങ് മേഖലകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നിരക്ക് നിശ്ചയിക്കുന്നതെന്ന് നഗരസഭയിലെ പാർക്കിങ് വകുപ്പ് തലവൻ ആതിഫ് അൽമസ്റൂഇ അറിയിച്ചു. പൊതുജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന വിധം വാഹനം പാർക്ക് ചെയ്യുന്നത് മജാസിൽ പതിവായിരുന്നു. ഒരു വാഹനം ദിവസങ്ങളോളം ഒരേ സ്ഥലത്ത് പാർക്ക് ചെയ്യുന്നത് തടയാൻ കൂടിയാണിത്. തലങ്ങും വിലങ്ങും വാഹനം നിർത്തിയിടുന്ന പ്രവണതയും പേ പാർക്കിങ് ആകുന്നതോടെ ഇല്ലാതാകുമെന്ന് ആതിഫ് സൂചിപ്പിച്ചു.
അൽഖസ്ബ മേഖലയിലാണ് മജാസ് മൂന്ന്. റോഡ് നമ്പർ 17 , 21 , 15 , 4 എന്നിവയ്ക്ക് പുറമേ അൽഖാനിലെ ചിലഭാഗവും ചൊവ്വാഴ്ച മുതൽ പേ പാർക്കിങ് ആയി മാറുമെന്നും ആതിഫ് സൂചിപ്പിച്ചു.