E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ബെനാമി ബിസിനസ് ഇല്ലാതാക്കണമെന്ന് സൗദി വാണിജ്യ, നിക്ഷേപ മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-minister
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിയാദ് : ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് ശാശ്വത പോംവഴികൾ കാണേണ്ടത് അനിവാര്യമാണെന്ന്  സൗദി  വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി. ബിനാമി ബിസിനസ് പ്രവണതയെ കുറിച്ച് വിശകലനം ചെയ്യുന്നതിന് മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബിനാമി പ്രവണത ഇല്ലാതാക്കണം. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി വാണിജ്യ, നിക്ഷേപ മന്ത്രാലയം തയാറാക്കിയ ഏറ്റവും പ്രധാന പദ്ധതികളിൽ ഒന്ന് ബിനാമി വിരുദ്ധ പദ്ധതിയാണ്. ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നതിന്  ഫലപ്രദമായ പോംവഴികൾ കണ്ടെത്തി നടപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

മറ്റു സർക്കാർ വകുപ്പുകളുമായി സഹകരിച്ച് വാണിജ്യ, നിക്ഷേപ മന്ത്രാലയം ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി ആകർഷകമായ നിക്ഷേപ സാഹചര്യം ഒരുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. 

വാണിജ്യ, നിക്ഷേപ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, ധനമന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി, സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയുടെ പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും ശിൽപശാലയിൽ പങ്കെടുത്തു. 

ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാമിനെ കുറിച്ച് സചിത്ര പ്രദർശനം  നടത്തി. ബിനാമി ബിസിനസ് വിരുദ്ധ മേഖലയിൽ നേരിടുന്ന പ്രധാന വെല്ലുവിളികൾ ശിൽപശാല വിശകലനം ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :