E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

തുടര്‍ക്കഥയാകുന്ന സലാലയിലെ കൊലപാതകങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shebin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്ത് മാസത്തിനിടെ സലാലയില്‍ കൊല്ലപ്പെട്ടത് രണ്ട് നഴ്‌സുമാരടക്കം മൂന്ന് സ്ത്രീകള്‍. കൊലപാതകമാണോയെന്ന് സംശയം നിലനില്‍ക്കുന്ന രണ്ട് മലയാളി യുവാക്കളുടെ മരണം. സലാലയിലെ മലയാളി പ്രവാസികളെ പേടിപ്പെടുത്തുന്ന സംഭവങ്ങള്‍ തുടരുമ്പോഴും പിടിക്കപ്പെട്ടത് ഒരു കേസിലെ പ്രതി മാത്രം.

2016 ഏപ്രില്‍ 20നാണ് സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടത്. നാല് മാസം ഗര്‍ഭിണിയായിരന്ന ചിക്കുവിന്റെ ശരീരത്തില്‍ മുറിവേല്‍പ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. സംഭവം നടന്നിട്ട് 301 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പ്രതിയെ ഇപ്പോഴും പിടികുടാന്‍ ആയിട്ടില്ല. സംഭവത്തില്‍ 119 ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഭര്‍ത്താവ് ലിന്‍സനെ മോചിപ്പിച്ചെങ്കിലും നാടണയാന്‍ ലിന്‍സിന് ഇതുവരെ സാധിച്ചിട്ടില്ല. നിസ്‌വയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലി ചെയ്തുവരികയാണ് ലിന്‍സന്‍.

2017 ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച്ച രാവിലെയാണ് തിരുവനന്തപുരം സ്വദേശിനി സിന്ധു സൂര്യകുമാറിനെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സലാല ഹില്‍ട്ടണ്‍ ഹോട്ടല്‍ ജീവനക്കാരി ആയിരുന്ന സിന്ധുവിനെ മോഷണ ശ്രമത്തിനിടെ പ്രതി കുത്തിക്കൊലപ്പെടുത്തകയായിരുന്നു. സിന്ധുവിന്റെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റിരുന്നു. സിന്ധു കൊല്ലപ്പെട്ടതായി ഉറപ്പുവരുത്തിയ പ്രതി സിന്ധുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. പ്രതിയെ 24 മണിക്കൂറിനകം പോലീസ് പിടികൂടുകയും ചെയ്തു.

2017 ഫെബ്രുവരി 17 വ്യാഴാഴ്ചയാണ് ഇടുക്കി നെടുകണ്ടം സ്വദേശിനി ജീവ ഷെബിനെ സലാല ദോഫാര്‍ ക്ലബിന് സമീപത്തെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷെബിന്റെ ശരീരത്തിലും കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് ജീവ സെബാസ്റ്റ്യന്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയല്‍ കാണപ്പെട്ടത്. ജീവയെ റോയല്‍ ഒമാന്‍ പോലീസ് കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്ത് വരികയാണ്. സംഭവ ദിവസം തന്നെ പോലീസ് ജീവയെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തിയിരുന്നു.

സലാലയിലെ ദാരീസില്‍ 2017 ജനുവരി 22നാണ് ഉറവക്കുഴി കുറ്റമറ്റത്തില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ നജീബ് എന്ന ബേബി (49), മുവാറ്റുപുഴ ആട്ടായം മുടവനശ്ശേരിയില്‍ മുസ്ഥഫയുടെ മകന്‍ മുഹമ്മദ് മുസ്ഥഫ (52) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മുസ്ഥഫയുടെ ശരീരത്തില്‍ കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

ഭീതിപടര്‍ത്തുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് നടുവിലാണ് സലാലയിലെ പ്രവാസിളിപ്പോള്‍ കഴിഞ്ഞു കൂടന്നത്. മലയാളികള്‍ തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നതാണ് മലയാളി പ്രവാസി സമൂഹത്തെ ഭീതിയിലാക്കുന്നത്. കൊലപാതകങ്ങള്‍ക്കെല്ലാം ഒരേ രീതികളാണ് എന്നുള്ളത് പ്രവാസി കുടുംബങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും നിരവധി കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും സാമൂഹിക പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇതിനെ തള്ളിക്കളയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :