E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റിയാദ്- വടക്കൻ സൗദി പാസഞ്ചർ ട്രെയിൻ 26 ന് ഓടിത്തുടങ്ങും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

riyad-saudi-train
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിയാദ് : മരുഭൂമിയുടെ വിരിമാറിനെ കീറിമുറിച്ച്, ചൂളംവിളിച്ച് ഇൗ മാസം 26 ന്  റിയാദിൽനിന്ന്  വടക്കൻ  സൗദിയിലേക്ക് പാസഞ്ചർ ട്രെയിനുകൾ കുതിച്ചുപായും. ഇതോടെ സൗദി അറേബ്യയുടെ റെയിൽ ഗതാഗത മേഖലയിൽ പുതിയൊരു അധ്യായത്തിനു  തുടക്കമാകും.മധ്യസൗദിയിൽനിന്ന് വടക്കൻ  സൗദിയിലെ നഗരങ്ങളിലേയ്ക്ക് സുഖകരവും നവീനവുമായ യാത്രാ അനുഭവമാണ് സൗദികളെയും  വിദേശികളെയും കാത്തിരിക്കുന്നത്. 

റിയാദിനെ മജ്മ, അൽഖസീം, ഹായിൽ, അൽജൗഫ് വഴിവടക്കൻ  സൗദിയിലെ ഖുറയ്യാത്തുമായി ബന്ധിപ്പിക്കുന്ന തെക്കു വടക്ക് പാതയിൽ ആദ്യഘട്ടമായി റിയാദിൽനിന്ന് അൽഖസീമിലേക്കാണ് പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സൗദി റെയിൽവേ കമ്പനി പൂർത്തിയാക്കിക്കഴിഞ്ഞു. തെക്കുവടക്കു പാതയിൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും റോഡുകളിലെ അപകട നിരക്ക് കുറക്കുന്നതിനും സഹായകമാകുമെന്ന് ഗതാഗത മന്ത്രിയും സൗദി റെയിൽവേ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ സുലൈമാൻ അൽഹംദാൻ പറഞ്ഞു. 

തെക്കുവടക്കു പാത കടന്നുപോകുന്ന നഗരങ്ങളിൽ ജീവിത നിലവാരം ഉയർത്തുന്നതിന് പദ്ധതി സഹായകമാകും. ഈ പ്രദേശങ്ങളിൽ സാമ്പത്തിക മേഖലകളിൽ പുത്തനുണർവുണ്ടാക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പദ്ധതിയിലൂടെ കഴിയും. ലോകത്തെ ഏറ്റവും മികച്ച നൂറു നഗരങ്ങളുടെ കൂട്ടത്തിൽ സൗദിയിലെ മൂന്നു നഗരങ്ങളെ ഉൾപ്പെടുത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഈ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന് പുതിയ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.തെക്കുവടക്കുപാതയിൽ നിയമിക്കുന്നതിന് സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷനു കീഴിലെ ഇൻസ്റ്റിറ്റിയൂട്ടിൽനിന്ന് ആദ്യ ബാച്ച് എൻജിൻ ഡ്രൈവർമാരും സിഗ്നൽ, കൺട്രോൾ ടെക്‌നീഷ്യന്മാരും പരിശീലനം പൂർത്തിയാക്കി. തെക്കുവടക്കു പാതയിൽ സൗദിവൽക്കരണം 97 ശതമാനമായി ഉയർന്നതായി അധികൃതർ പറഞ്ഞു. 

തെക്കുവടക്കു പാതയിൽ ഗുഡ്‌സ് ട്രെയിനുകൾ നേരത്തെ തന്നെ സർവീസ് ആരംഭിച്ചിട്ടുണ്ട്. വടക്കൻ സൗദിയിലെ ഫോസ്‌ഫേറ്റ്, ബോക്‌സൈറ്റ് ഖനികളെ റിയാദ്, ദമാം വഴി കിഴക്കൻ സൗദിയിലെ റാസൽഖൈറുമായും ജുബൈലുമായും ബന്ധിപ്പിക്കുകയാണ് ഗുഡ്‌സ് പാത ചെയ്യുന്നത്.  ഗുഡ്‌സ് ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും വെവ്വേറെ റെയിൽപാതകളുണ്ട്. 

ഇവയുടെ ആകെ നീളം 2750 കിലോമീറ്ററോളമാണ്. നിലവിൽ സൗദിയിൽ റിയാദിൽ നിന്ന് ബഖീഖ്, ഹുഫൂഫ് വഴി ദമാമിലേക്കു മാത്രമാണ് പാസഞ്ചർ ട്രെയിൻ സർവീസുള്ളത്. മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതി അന്തിമ ഘട്ടത്തിലാണ്. ഈ പദ്ധതിയിൽ ഈ വർഷാവസാനം പരീക്ഷണാടിസ്ഥാനത്തിൽ സർവീസുകൾ ആരംഭിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :