E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 06:24 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പഴയ പ്രതാപത്തോടെ സാറ ഫലജ് ഇനിയുമൊഴുകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sara-falaj
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: എട്ട് നൂറ്റാണ്ടുകാലം ബുറൈമിയിലെ കൃഷിയിടങ്ങളില്‍ ജലമൊഴുക്കി സാറ ഫലജിന് പുനര്‍ജന്‍മം. ഒന്നര പതിറ്റാണ്ടു മുമ്പുണ്ടായ വരള്‍ച്ചയില്‍ നശിച്ചുപോയ ഫലജിനാണ് ഒരു കൂട്ടം യുവാക്കള്‍ വീണ്ടും ജീവന്‍ നല്‍കിയത്. യു എ ഇയിലെ അല്‍ ഐന്‍ മേഖലയോട് ചേര്‍ന്നുള്ള് സാറ ഫലജിന് ആറ് കിലോമീറ്ററാണ് ദൈര്‍ഘ്യം. 

ഈത്തപ്പഴ കൃഷി ഏറെയുള്ള ബുറൈമിയിലെ പ്രധാന കൃഷിയിടങ്ങളിലെ ഫാമുകളെല്ലാം ആശ്രയിച്ചിരുന്നത് സാറ ഫലജിനെയായിരുന്നു.  ഫലജ് നശിച്ചതോടെ ഇവിടുത്തെ കൃഷിയും നശിച്ചതായി 69 വയസുകാരനായ സ്വദേശി പ്രമുഖന്‍ നാസര്‍ അല്‍ ശംസി ഓര്‍ക്കുന്നു. പുതിയ തലമുറയുടെ നേതൃത്വത്തില്‍ സാറ ഫലജിനെ പഴയ കാല പ്രതാപത്തോടെ പുനര്‍ നിര്‍മിച്ചത് ഏറെ സന്തോഷം നല്‍കുന്നുവെന്നും നാസര്‍ അല്‍ ശംസി പറഞ്ഞു.

 താലിബ് അല്‍ ജബ്‌രി എന്ന സ്വദേശി യുവാവിന്റെ നേതൃത്വത്തില്‍ നൂറില്‍ പരം ആളുകളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 

300 മണിക്കൂര്‍ ആണ് ശുചീകരണത്തിന് ചെലവഴിച്ചത്. ഫലജുകള്‍ ശുചീകരിച്ച് പരിചയമില്ലാതെയാണ് ദൗത്യത്തിന് ഇറങ്ങിത്തിരിച്ചതെന്ന് ജബ്‌രി പറഞ്ഞു. എന്നാല്‍, മുതിര്‍ന്നവരുടെയും അധികൃതരുടെയും പിന്തുണ ലഭിച്ചതോടെ സ്വപ്നം യാഥാര്‍ഥ്യമാവുകയായിരുന്നുവെന്ന്  താലിബ് അല്‍ ജബ്‌രി പറഞ്ഞു.

പത്ത് മീറ്ററില്‍ അധികം ആഴമുള്ള ഫലജില്‍ ഓക്‌സിജിന്റെ അഭാവമാണ് കൂടുതല്‍ പ്രയാസം സൃഷ്ടിച്ചു. 

ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഫലജില്‍ നിന്ന് പുറത്തെടുത്ത് ഒഴിവാക്കിയത്. കാലാവസ്ഥാ വ്യതിനായനങ്ങളിലും മറ്റും ഫലജില്‍ അടിഞ്ഞുകൂടിയവയാണിവ. നഗരസഭാ, ജലവിഭവ മന്ത്രാലയം എന്‍ജിനിയര്‍മാരും ഉദ്യോഗസ്ഥരും പ്രവൃത്തികള്‍ നിരീക്ഷക്കുന്നതിനായി എത്തിയിരുന്നു. ബുറൈമിയിലെ ജനങ്ങള്‍ സാമ്പത്തിക സാഹയങ്ങള്‍ നല്‍കിയും യുവാക്കള്‍ക്ക് പിന്തുണ നല്‍കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :