നാടിൻ്റെ തണുപ്പും കുളിരും പ്രവാസി മലയാളികളെ ഓർമിപ്പിച്ചു യുഎഇയിൽ മഴ തുടരുന്നു. പാതകളിൽ മഴവെള്ളം നിറഞ്ഞതു കാരണം വാഹന ഗതാഗതം മന്ദഗതിയിലാണ്.
രാജ്യത്ത് ഇന്ന് പ്രഭാതം മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. പെയ്യാൻ മടിച്ചു നിന്ന മഴ ഉച്ചയോടെ എമിറേറ്റുകളിൽ പലഭാഗങ്ങളിലും തിമർത്തു പെയ്തു. ചാറ്റൽ മഴയായി ചിലയിടത്ത് പെയ്തപ്പോൾ മറ്റിടങ്ങളിൽ മഴ ശക്തിയാർജിച്ചു. കാറ്റും ഇടിയും അകമ്പടിയായാണ് ചിലയിടങ്ങളിൽ മഴപെയ്തത്. കുട്ടികളടക്കമുള്ള കുടുംബം മഴ ആസ്വദിക്കൻ പുറത്തിറങ്ങി. ഫുജൈറയിൽ മലമുകളിൽ നിന്നു വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്ന കാഴ്ച കാണാൻ ആളുകൾ തടിച്ചുകൂടി. മഴവിടാത്ത മൂടിക്കെട്ടിയ അന്തരീക്ഷം എമിറേറ്റുകളെ തണുപ്പിലേക്ക് താഴ്ത്തി. ഇന്നലെയും മിക്കയിടത്തും മഴ പെയ്തിരുന്നു. ഇടയ്ക്കിടെ ഇടവേളയോടെയാണ ്ഇന്നും പലയിടത്തും മഴ പെയ്യുന്നത്.