E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തറില്‍ പുതിയ വാഹനങ്ങളില്‍ ഇന്ധനക്ഷമതാ ലേബല്‍ പതിക്കണ‍ം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഖത്തറില്‍ വില്‍പനയ്‌ക്കെത്തിക്കുന്ന പുതിയ വാഹനങ്ങളില്‍ ഇന്ധനക്ഷമതാ ലേബല്‍ പതിക്കണമെന്ന് സാമ്പത്തിക വാണിജ്യ മന്ത്രാലയം. രാജ്യത്തെ എല്ലാ വാഹന വ്യാപാരികള്‍ക്കും ഏജന്റുമാര്‍ക്കും മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദേശം കൈമാറിയിട്ടുണ്ട്‌. 

ഒരു ലീറ്റര്‍ ഇന്ധനത്തില്‍ വാഹനം എത്ര കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നതാണ്‌ ഇന്ധനക്ഷമതാ ലേബല്‍ സൂചിപ്പിക്കുന്നത്‌. ഉപഭോക്‌തൃ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായാണ്‌ പുതിയ നടപടി. ഓരോ വാഹനത്തിന്‍റെയും ഇന്ധനക്ഷമത മനസിലാക്കി പരമാവധി ലാഭകരമായ വാഹനം തിരഞ്ഞെടുക്കാന്‍ ഉപഭോക്‌താക്കള്‍ക്ക്‌ ഇതിലൂടെ സാധിക്കും. 

ഇന്ധനക്ഷമതാ ലേബലില്‍ വാഹന നിര്‍മാണ കമ്പനിയുടെ പേര്‌, മോഡല്‍ പുറത്തിറങ്ങിയ വര്‍ഷം, വാഹനത്തിന്‍റെ നിര്‍മാണ തീയതി, എന്‍ജിന്‍റെ ശേഷി, വാഹനം ഏതു വിഭാഗത്തില്‍ പെടുന്നു, ഇന്ധനക്ഷമതാ നിലവാരം, ഇന്ധന-സാമ്പത്തിക ക്ഷമതാ സൂചിക, പെട്രോള്‍, ഡീസല്‍, ഗ്യാസ്‌ എന്നിവയില്‍ ഏതു വിഭാഗത്തില്‍ പെടുന്ന വാഹനമാണ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. 

ഷോറൂമുകളില്‍ ഉള്ള എല്ലാ വാഹനങ്ങളിലും ലേബല്‍ പതിച്ചിരിക്കണമെന്നും വാഹനം വില്‍ക്കുന്നതിനു മുമ്പ്‌ ഇവ നീക്കംചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്‌. വ്യാപാരികള്‍ പുതിയ നിര്‍ദേശം പാലിക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന ഊര്‍ജിതമാക്കും. വീഴ്‌ച വരുത്തുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ ഉപഭോക്‌തൃസംരക്ഷണ നിയമത്തിന്‍റെ അടിസ്‌ഥാനത്തില്‍ നടപടി എടുക്കുമെന്നും വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :