E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തര്‍ ലൈസന്‍സ്‌: പാശ്‌ചാത്യര്‍ക്കും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ നിര്‍ബന്ധമാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

qatar-licence
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഖത്തര്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ ലഭിക്കുന്നതിന്‌ ബ്രിട്ടീഷ്‌, ഓസ്‌ട്രേലിയന്‍, യൂറോപ്യന്‍ പൗരന്മാര്‍ക്കും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ നിര്‍ബന്ധമാക്കുന്നു. ഇതുവരെ ഇവര്‍ക്ക്‌ മാതൃരാജ്യത്തെ ഡ്രൈവിങ്‌ ലൈസന്‍സ്‌ ഹാജരാക്കി നേത്രപരിശോധന നടത്തിയാല്‍ ഖത്തര്‍ ലൈസന്‍സ്‌ നേരിട്ടു ലഭിക്കുമായിരുന്നു. പുതിയ പരിഷ്‌കാരം സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പ്‌ ഉണ്ടായിട്ടില്ലെങ്കിലും വ്യവസ്‌ഥകളില്‍ മാറ്റംവരുത്തിയകാര്യം പല വിദേശ എംബസികളും സ്‌ഥിരീകരിച്ചിട്ടുണ്ട്‌. 

നിലവില്‍ ഖത്തര്‍ ലൈസന്‍സ്‌ ഉള്ള ബ്രിട്ടീഷ്‌ പൗരന്മാര്‍ക്ക്‌ കാലാവധി തീരുന്ന മുറയ്‌ക്ക്‌ അതു പുതുക്കി നല്‍കുമെങ്കിലും പുതിയ ലൈസന്‍സ്‌ ലഭിക്കണമെങ്കില്‍ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ പാസാകേണ്ടതുണ്ടെന്ന്‌ ഖത്തറിലെ ബ്രിട്ടീഷ്‌ എംബസി വ്യക്‌തമാക്കി. വ്യവസ്‌ഥകളില്‍ വരുത്തിയ മാറ്റം തങ്ങളുടെ പൗരന്മാരെ അറിയിച്ചിട്ടുണ്ടെന്നും എംബസി വക്‌താവ്‌ പറഞ്ഞു. ബ്രിട്ടീഷ്‌ പൗരന്മാര്‍ക്ക്‌ ഇനിമുതല്‍ നേത്രപരിശോധനയ്‌ക്കു പുറമേ സിഗ്നല്‍ ,തിയറി, പ്രായോഗിക പരീക്ഷകള്‍ പാസായാല്‍ മാത്രമേ ലൈസന്‍സ്‌ ലഭിക്കൂ. ഇതിനായി ഇവര്‍ ഡ്രൈവിങ്‌ പരിശീലനസ്‌ഥാപനങ്ങളോട്‌ അനുബന്ധിച്ചുള്ളസര്‍ക്കാര്‍ അംഗീകൃത ലൈസന്‍സ്‌ ടെസ്‌റ്റ്‌ സെന്ററുകളില്‍ നേരിട്ട്‌ ഹാജരാകേണ്ടതുണ്ട്‌. 

ബ്രിട്ടീഷ്‌ ലൈസന്‍സ്‌ ഉള്ളവര്‍ ഖത്തറില്‍ എത്തുന്ന തീയതി മുതല്‍ ഏഴുദിവസം അതുപയോഗിച്ച്‌ വാഹനമോടിക്കാം. ഇന്റര്‍നാഷണല്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ ഉള്ളവര്‍ക്ക്‌ ആറുമാസത്തേക്കും വാഹനമോടിക്കാം. നേരത്തെ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കും സ്വദേശത്തെ ലൈസന്‍സ്‌ ഖത്തര്‍ ട്രാഫിക്‌ ഡിപ്പാര്‍ട്‌മെന്റില്‍ ഹാജരാക്കിയാല്‍ നേരിട്ടു ലൈസന്‍സ്‌ ലഭിക്കുമായിരുന്നു. ഇപ്പോള്‍ അവരും ടെസ്‌റ്റ്‌ എടുക്കേണ്ടതുണ്ട്‌. 

മാറ്റങ്ങളെക്കുറിച്ച്‌ താനും കേട്ടുവെന്നും എന്നാല്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്നുമാണ്‌ ഖത്തറിലെ സ്വീഡിഷ്‌ സ്‌ഥാനപതി ഈവ പൊളാനോ പ്രതികരിച്ചത്‌. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്‌ പൊതുവില്‍ ബാധകമാവുന്ന കാര്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്കും ബാധകമാവുമെന്നതാണ്‌ ഇതുവരെയുള്ള അനുഭവമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം നാടുകളില്‍ ദീര്‍ഘകാലം വാഹനമോടിച്ചു പരിചയമുള്ളവര്‍പോലും റോഡ്‌ ടെസ്‌റ്റില്‍ പരാജയപ്പെടുന്നത്‌ ഖത്തറില്‍ പതിവാകുകയാണ്‌. അതിനാല്‍ മുന്‍പരിചയമില്ലാത്തവര്‍ക്ക്‌ ഖത്തര്‍ ലൈസന്‍സ്‌ കിട്ടുകയെന്നത്‌ വളരെ ദുഷ്‌കരമാണെന്ന്‌ ഡ്രൈവിങ്‌ സ്‌കൂളുകളിലെ പരിശീലകര്‍ പറയുന്നു. മാത്രവുമല്ല, 240 തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക്‌ ഇപ്പോള്‍ ലൈസന്‍സിന്‌ അപേക്ഷിക്കാനുമാവില്ല. ഒരു ഡ്രൈവിങ്‌ സ്‌കൂളില്‍ചേര്‍ന്നു പരിശീലനം നേടാമെന്നുവച്ചാലും ലൈസന്‍സ്‌ ലഭിക്കാന്‍ മാസങ്ങളെടുക്കും. 

ഫീസടച്ച്‌ ദീര്‍ഘനാള്‍ കാത്തിരുന്നാലേ തിയറി ക്ലാസിലേക്ക്‌ പ്രവേശനം ലഭിക്കൂ. തിയറി ടെസ്‌റ്റും പാര്‍ക്കിങ്‌ ടെസ്‌റ്റും വിജയകരമായി പൂര്‍ത്തിയാക്കിയാലേ ഡ്രൈവിങ്‌ പരിശീലനം തുടങ്ങൂ. അപ്പോഴേക്കും മാസങ്ങള്‍ പലതാവും. ഫുള്‍ കോഴ്‌സിലും ഹാഫ്‌ കോഴ്‌സിലും ഇപ്പോള്‍ രണ്ടു റോഡ്‌ ടെസ്‌റ്റേ ലഭിക്കൂ. ആദ്യ ടെസ്‌റ്റില്‍ പരാജയപ്പെട്ടവര്‍ക്ക്‌ രണ്ടാം ടെസ്‌റ്റിന്‌ തീയതി ലഭിക്കണമെങ്കില്‍ കുറഞ്ഞത്‌ രണ്ടുമാസം കാത്തിരിക്കണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :