മസ്കത്ത്: പെയ്ഡ് പാര്‍ക്കിംഗില്‍ ഉപയോഗിക്കാന്‍ പ്രീപെയ്ഡ് പാര്‍ക്കിംഗ് കാര്‍ഡുകളുമായി മസ്കത്ത് നഗരസഭ. പുതിയതായി സ്ഥാപിച്ച പാര്‍ക്കിംഗ് മീറ്ററുകളില്‍ മാത്രമാണ് ഇവ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് നഗരസഭ പെയ്ഡ് പാര്‍ക്കിംഗ് മീറ്റര്‍ സുപ്പര്‍വൈസര്‍ ഖാലിദ് മഹ്മൂദ് അലി അല്‍ ഹസനി പറഞ്ഞു.
ഇടപാടുകള്‍ ഇലക്ട്രോണിക് വത്കരിക്കുന്നതിന്റെ ഭാഗമായി പ്രീപെയ്ഡ് കാര്‍ഡുകള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കും. വാദി കബീര്‍, ഖുറം എന്നിവിടങ്ങളിലാണ് നിലവില്‍ പ്രീപ്പെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മീറ്ററുകള്‍ ഉള്ളത്. ഇവയില്‍ കാര്‍ഡും കോയിനും ഉപയോഗിക്കാന്‍ കഴിയും. നഗരസഭാ ഓഫീസുകളില്‍ നിന്ന് കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കാറുകളുടെ രജിസ്ട്രേഷന് നമ്പറുകള്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തും.