കിണറ്റിൽ വീണ എട്ടു വയസ്സുകാരനെ പൊലീസ് രക്ഷപ്പെടുത്തി. അൽബിദ് യ മേഖലയിലെ 20 മീറ്റർ താഴ്ചയുള്ള കിണറ്റിലേക്കാണ് കുട്ടി വീണത്.
കിണറ്റിൽ വീണ കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവരാണ് സുരക്ഷാ വിഭാഗത്തിൽ വിവരം അറിയിച്ചതെന്നു ദിബ്ബ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്. കേണൽ ഹുമൈദ് അൽ യമാഹി അറിയിച്ചു. സമീപ വാസികളായ സ്വദേശികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു ബാലനെ ആശുപത്രിയിൽ എത്തിക്കുന്നതിന് സഹായകമായി.
ഏഷ്യൻ രാജ്യക്കാരനായ കുട്ടിയുടെ മാതാവിനെയും കിണർ നിലനിൽക്കുന്ന വീട്ടുടമസ്ഥനെയും വിളിപ്പിച്ചു നിയമ നടപടികൾ പൂർത്തിയാക്കിയതായി അൽയമാഹി സൂചിപ്പിച്ചു.