മസ്കത്ത്: 'കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍' എന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസ്. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിന് സമീപം 'കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ 'എന്ന് പറഞ്ഞ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിനെതിരെയാണ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
ആര് ഒ പി പുറത്തിറക്കിയ പ്രതികളുടെ രേഖാചിത്രം എന്ന പേരിലാണ് രണ്ട് സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ സ്കൂള്‍ പരിസരത്ത് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രചാരണങ്ങള്‍ തെറ്റാണെന്നും പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
തിങ്കളാഴ്ച വൈകുന്നേരം മുതലാണ് സ്ത്രീകളുടെ രേഖാചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍, മുംബൈയില്‍ സ്കൂള്‍ പരിസരങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് തയാറാക്കിയ രേഖാചിത്രമാണിത്.