മസ്കത്ത്: കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് കൃഷി - മത്സ്യ വിഭവ മന്ത്രാലയം ഉത്തരവിറക്കി. ഇറ്റലി, ഉഗാണ്ട, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നുള്ള ഇറക്കുമതിയും ഒമാന്‍ നിരോധിച്ചു. കോഴിയില്‍ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി ഡോ. ഫുആദ് ബിന്‍ ജാഫര്‍ ബിന്‍ മുഹമ്മദ് അല്‍ സജ്വാനി ഉത്തരവില്‍ വ്യക്തമാക്കി.
ജപ്പാന്, ഉക്രൈന്, ഹംഗറി, പോളണ്ട്, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് ജനുവരിയിലും ജര്‍മനി, നെതര്‍ലാന്‍ഡ്, ഡെന്മാര്ക്ക്, സ്വീഡന്, ഇന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, പരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഡിസംബറിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.