ഒമാന്‍ എയര്‍ കോഴിക്കോട്, ഡല്‍ഹി, ഹൈദ്രാബാദ്, ലക്നൗ സര്‍വീസുകള്‍ വര്‍ധിപ്പിച്ചു. കോഴിക്കോട് സര്‍വീസ് ദിനംപ്രതി ഒന്നില്‍ നിന്ന് മൂന്നാക്കിയും ഡല്‍ഹി, ഹൈദ്രാബാദ് സര്‍വീസുകള്‍ രണ്ടില്‍ നിന്ന് മൂന്നാക്കി വര്‍ധിപ്പിച്ചു. ലക്നൗവിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും വര്‍ധിപ്പിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ ഗ്രിഗൊറോവിച്ച് വ്യക്തമാക്കി. ഫെബ്രുവരി മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
ഇതോടെ ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 126ല്‍ നിന്ന് 161 ആക്കിയാണ് വര്‍ധിച്ചു. ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്കാണ് ഒമാന്‍ എയര്‍ നിലവില്‍ സര്‍വീസ് നടത്തുന്നത്. പുതിയ കരാര്‍ പ്രകാരം ബോംബെ, ഡല്‍ഹി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 21 ആയി ഉയരും. ലക്നൗവിലേക്ക് ആഴ്ചയില്‍ 14 സര്‍വീസുകളുമുണ്ടാകും.
അടുത്തിടെ ഇന്ത്യ - ഒമാന്‍ വ്യാമയാന വിഭാഗങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച സീറ്റ് വര്‍ധിപ്പിക്കാനുള്ള ധാരണയുടെ അടിസ്ഥാനത്താണ് പുതിയ പുതിയ സര്‍വീസുകള്‍. ആഴ്ചയില്‍ സീറ്റുകളുടെ എണ്ണം 27,405 ആയി ഉയര്‍ത്താനാണ് ഇരു രാജ്യങ്ങളും ചര്‍ച്ചയില്‍ ധാരണയായത്.