E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 11:12 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അവിഹിതബന്ധം: ഹൈദരാബാദില്‍ പ്രവാസി യുവാവിനെ ക്രൂരമായി കൊന്നു കുഴിച്ചുമൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

stabbed
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബുദാബി നാഷണല്‍ ബാങ്കില്‍ ജോലി ചെയ്യുന്ന യുവാവിനെ അവിഹിതബന്ധത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി. ഹൈദരാബാദിലെ ഫലക്‌നുമയില്‍നിന്നു കാണാതായ സയേദ് ഇമ്രാന്‍ എന്ന മുപ്പത്തിയഞ്ചുകാരന്റെ മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് സയിഫ് ബിന്‍ സബേത്ത് ബരാബൂദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബുദാബി നാഷണല്‍ ബാങ്കില്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഇമ്രാനെ കാണാനില്ലെന്നു കാട്ടി നാലാം തീയതി അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

നഗരത്തിലുള്ള ഒരു സ്ത്രീയുമായി ഇമ്രാന് ബന്ധമുണ്ടായിരുന്നുവെന്നും ഇതു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവിന്റെ സഹോദരനായ സയിഫ് ഇമ്രാനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇമ്രാനു ബന്ധമുണ്ടായിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് ഖത്തര്‍ പൊലീസില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് ഇയാള്‍ ഖത്തറില്‍നിന്നു ഹൈദരാബാദിലെത്തി സഹോദരന്‍ സയിഫുമായി വിഷയം ചര്‍ച്ച ചെയ്തു. തന്റെ ഭാര്യക്കു പുറമേ അവരുടെ സഹോദരിയുമായും ഇമ്രാന് ബന്ധമുണ്ടെന്ന് ഇയാള്‍ ഉറപ്പിച്ചു. 

തുടര്‍ന്ന് ഇയാള്‍ സഹോദരനായ സയിഫിനോടും ഭാര്യയോടും ചേര്‍ന്ന് ഇമ്രാനെ വകവരുത്താന്‍ പദ്ധതി തയാറാക്കുകയായിരുന്നു. ഇതുപ്രകാരം സയിഫ് തന്റെ ഭാര്യയെ ഉപയോഗിച്ച് ഇമ്രാനെ റിതുബസാറിലേക്ക് വിളിച്ചുവരുത്തി. ഇവിടെനിന്ന് ജമല്‍ബന്ദ എന്ന സ്ഥലത്തെത്തിച്ച ശേഷം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒരു കെട്ടിടത്തിനുള്ളില്‍ കുഴിച്ചു മൂടി. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :