E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിയിൽ 99 കോടി ദിര്‍ഹത്തിന്‍റെ വികസന പദ്ധതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായിക്കകത്തും പുറത്തുമുള്ള യാത്ര സുഗമമാക്കാനായി 99 കോടി ദിര്‍ഹത്തിന്‍റെ വികസന പദ്ധതി. എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള റോഡുകളുടെ നവീകരണത്തിന് പുറമെ ദുബായ്-ഷാര്‍ജ യാത്രയിലെ തിരക്ക് കുറയ്ക്കുകയുമാണ് ആര്‍ടിഎയുടെ ലക്ഷ്യം. 

വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്ന എയർപോർട് റോഡ് നവീകരണ പദ്ധതിക്ക് 49 കോടി ദിര്‍ഹമാണ് വകയിരുത്തിയിരിക്കുന്നത്. മറാക്കെഷ് ഇന്‍റര്‍സെക്ഷനില്‍ ഭൂഗര്‍ഭ പാത, പാലം, റാഷിദിയ-എയര്‍പോര്‍ട്ട് ഇന്‍റര്‍സെക്ഷനുകള്‍, കാസബ്ലാങ്ക, നാദ് അല്‍ ഹമ്മര്‍ റോഡുകളിലേക്കുള്ള പാലം എന്നിവ ഉള്‍പെട്ടതാണ് വിമാനത്താവള റോഡ് വികസന പദ്ധതി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ എയര്‍പോര്‍ട്ട് റോഡില്‍ മണിക്കൂറില്‍ 5000 വാഹനങ്ങള്‍ക്ക് കടന്നുപോകാം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡും എമിറേറ്റ്സ് റോഡും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് 50 കോടി ദിർഹത്തിന്‍റെ മറ്റൊരു പദ്ധതി. 

ട്രിപ്പോളി റോഡിൽ 12 കിലോമീറ്റർ നീളത്തിലുള്ള റോഡാണിത്. അൽ അമർദി-അൽ ഖവാനീജ് , അൽ അവീർ- റാസൽഖോർ ഇടനാഴികകൾക്കു സമാന്തരമായിട്ടുള്ള പുതിയ പദ്ധതിവഴി ഇരുദിശകളിലുമായി മണിക്കൂറിൽ 12000 വാഹനങ്ങൾക്ക് കടന്നുപോകാനാവും. ഇത് ദുബായ്-ഷാർജ യാത്ര എളുപ്പമാക്കുമെന്ന് മാത്രമല്ല രണ്ടു അതിവേഗ പാതകളിലെ ഗതാഗതക്കുരുക്ക് 30 ശതമാനം കുറയ്ക്കാനും സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :