E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 06:54 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സ്വകാര്യ വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ദുബായില്‍ പുതിയ നിയമാവലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായില്‍ സ്വകാര്യ വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്താന്‍  ലക്ഷ്യമിട്ട് പുതിയ നിയമാവലിക്ക് രൂപം നല്‍കി. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമാവലി. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പരിഷ്കാരം. ബൗദ്ധിക-വൈജ്ഞാനിക മേഖലകളില്‍ മികവ് കൈവരിക്കാന്‍ കുട്ടികളെ പ്രാപ്തമാക്കുംവിധം  ദുബായ് സ്ട്രാറ്റജിക് പ്ലാന്‍ അനുസരിച്ചുള്ള കര്‍മപരിപാടികളാണ് നടപ്പാക്കുക. അധ്യാപകരുടെയും ജീവനക്കാരുടെയും നിലവാരവും പാഠ്യരീതികളും കുട്ടികളുടെ സുരക്ഷയും പരിശോധനാ വിധേയമാക്കും. കുട്ടികളുടെ അഭിരുചികള്‍ക്കിണങ്ങിയ വിദ്യാഭ്യാസ രീതിയിക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. വിദ്യാലയങ്ങള്‍ക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തി നടപടിയെടുക്കും. വിദ്യാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരവും കെഎച്ചഡിഎക്ക് നല്‍കിയിട്ടുണ്ട്. 

കാലാനുസൃതമായ മാറ്റങ്ങള്‍ വിലയിരുത്തി ഭാവി പദ്ധതികളുടെ സമഗ്ര രൂപരേഖ തയ്യാറാക്കും. കെഎച്ച്.ഡി.എയുടെ അനുമതിയോടെ മാത്രമേ പ്രിന്‍സിപ്പമാര്‍, അധ്യാപകര്‍ എന്നിവരുടെ നിയമനവും മാറ്റവും സാധ്യമാകൂ. വ്യവസ്ഥകളുടെ ഭേദഗതി, പാഠ്യേതര വിഷയങ്ങള്‍, വിദ്യാര്‍ഥികളുടെ റജിസ്‌ട്രേഷന്‍, കൗണ്‍സലിങ്, സാമൂഹിക സേവനങ്ങള്‍, സംഭാവന സ്വീകരിക്കല്‍, ഫീസ്, ഫീസ് ഇളവുകള്‍, അക്കാദമിക കലണ്ടര്‍, പാഠ്യപദ്ധതികളിലെ മാറ്റം, പെരുമാറ്റച്ചട്ടം, സ്‌കൂളുകളുടെ പേരുമാറ്റം തുടങ്ങിയ എല്ലാ കാര്യങ്ങളും അറിയിച്ചിരിക്കണം. ഫ്രീസോണുകള്‍, ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍, പ്രൈവറ്റ് ഡെവലപ്‌മെന്റ് സോണുകള്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :