മസ്കത്ത്: മാര്‍ച്ച് മാസത്തെ ഇന്ധന നിരക്ക് എണ്ണ, പ്രകൃതിവാതക മന്ത്രാലയം പ്രഖ്യാപിച്ചു. നേരിയ വര്‍ധനയാണ് നിരക്കില്‍ ഉണ്ടായത്. എം 91 പെട്രോള്‍ നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല. സ്റ്റേറ്റ് കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
പുതിയ നിരക്ക് പ്രകാരം എം 91 പെട്രോള്‍ ലിറ്ററിന് 186 ബൈസയും എം 95 പെട്രോളിന് 198 ബൈസയുമാണ് നിരക്ക്. ഡീസല്‍ വില ലിറ്ററിന് 208 ബൈസയായി ഉയര്‍ന്നു. പുതുക്കിയ എണ്ണ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
ഫെബ്രുവരിയില്‍ എം 91 പെട്രോളിന് 186 ബൈസയും എം 95 പെട്രോളിന് 196 ബൈസയുമായിരുന്നു ഈടാക്കിയത്. ഡീസലിന് 205 ബൈസയായിരുന്നു ഇതുവരെയുള്ള നിരക്ക്.