മസ്കത്ത്: കെട്ടിട നിര്‍മാണങ്ങള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി നഗരസഭാ - ജല വിഭവ മന്ത്രാലയം. മന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ ശുഹിയാണ് പുതിയ ഉത്തരവുകള്‍ പുറത്തിറക്കിയത്.
വലിയ കെട്ടിടങ്ങളുടെ അനുമതി രണ്ട് വര്‍ഷവും ചെറിയ കെട്ടിടങ്ങള്‍ക്ക് ഒരു വര്‍ഷവും ആയിരിക്കുമെന്നതാണ് പുതിയ ഉത്തരവിലെ പ്രധാനപ്പെട്ട ഒന്ന്. കാലാവധി കഴിയുമ്പോള്‍ പെര്‍മിറ്റ് പുതുക്കണം. ഫീസ് അടച്ചാല്‍ നഗരസഭാ/ബലദിയ കേന്ദ്രങ്ങളില്‍ നിന്ന് പെര്‍മിറ്റ് പുതുക്കി നല്‍കും.
താമസ - വാണിജ്യ ആവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ അടിത്തട്ടിന് ചുരുങ്ങിയത് നാല് മീറ്റര്‍ ഉയരം ആവശ്യമാണ്. 4.8 മീറ്റര്‍ വരെ ഉയരം ആകാം. ഒന്നാം നില മുതല്‍ മുകളിലേക്കുള്ള മുറികള്‍ക്ക് കുറഞ്ഞത് 2.8 മീറ്റര്‍ ഉയരമുണ്ടായിരിക്കണം. ഏറ്റവും കൂടിയ ഉയരം 3.4 മീറ്ററാണ് അനുവദിച്ചിട്ടുള്ളതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു