മസ്കത്ത്: ജനുവരി ഒന്ന് മുതല്‍ രണ്ടാഴ്ചക്കാലയളവില്‍ തൊഴില്‍ നിയമം ലംഘിച്ച 388 വിദേശികളെ പിടികൂടി. 300 വാണിജ്യ തൊഴിലാളികള്‍, 45 കര്‍ഷകര്‍, 43 വീട്ടു ജോലിക്കാര്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി.
നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്, 105 വിദേശികള്‍. മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്ന് 73 നിയമ ലംഘകരും പിടിക്കപ്പെട്ടു. രണ്ടാഴ്ചക്കിടെ നാട് കടത്തിയത് 446 വിദേശികളെയാണ്.