മസ്കത്ത്: ഈ വര്‍ഷം ഒമാനില്‍ ഗാതഗത മേഖലയില്‍ നടപ്പിലാക്കാനിരിക്കുന്നത് വന്‍ വികസനങ്ങളെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ഡോ. അഹ്മദ് അല്‍ ഫുതൈസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഈ വര്‍ഷം അവസാനത്തോടെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നും ഡോ. അഹ്മദ് അല്‍ ഫുതൈസി പറഞ്ഞു.
വിമാനത്താവള റണ്‍വെയുടെ നിര്‍മാണം 96 ശതമാനം പൂര്‍ത്തിയാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബി പറഞ്ഞു. പരിശോധനാ നടപടികള്‍ തുടരുകയാണെന്നും നാസര്‍ അല്‍ സാബി പറഞ്ഞു.
37 റോഡ് പദ്ധതികളിലായി 1,121 കിലോമീറ്റര്‍ റോഡുകളെന്ന് ഈ വര്‍ഷം രാജ്യത്ത് നിര്‍മിക്കുക. 1.2 ശതകോടി ഒമാനി റിയാല്‍ ചെലവഴിക്കുമെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി പറഞ്ഞു. ബാത്തിന എക്സ്പ്രസ് വേയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള 37 കിലോമീറ്റര്‍ റോഡ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.