കുവൈത്തില്‍ ജോലിക്കെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇനി മുതല്‍ മാനസിക ആരോഗ്യ പരിശോധനയും. ഗാര്‍ഹിക തൊഴിലാളികള്‍ മനസംഘര്‍ഷവും മാനസിക സമ്മര്‍ദവും അനുഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
ഗാര്‍ഹിക തൊഴിലാളികള്‍ അനുഭവിക്കുന്ന മാസിക സമ്മര്‍ദവും സംഘര്‍ഷങ്ങളും പലപ്പോഴും തൊഴിലിടങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മാനസികാരോഗ്യ പരിശോധന നടത്താം എന്ന നിര്‍ദേശം. ആഭ്യന്ത്രമന്ത്രാലയമാണ് ആരോഗ്യമന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഗാര്‍ഹിക തൊഴിലാളികളുടെ സ്വന്തം രാജ്യത്ത്, കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ മുഖേനയായിരിക്കും വൈദ്യപരിശോധന നടത്തുക. ഗാര്‍ഹിക തൊഴിലാളികളുടെ തൊഴിലിടങ്ങളില്‍ സ്വാഭാവികമായും അവര്‍ ഏറെ മനസാന്നിധ്യത്തോടെ ഇടപെടേണ്ടതുണ്ടെന്ന് മന്ത്രാലയം വിലയിരുത്തുന്നു.
മനാസിക സമ്മര്‍ദവും സംഘര്‍ഷവും നേരിടുന്ന തൊഴിലാളികളില്‍ നിന്ന് പലപ്പോഴും തൊഴിലിടങ്ങളില്‍ കൊലപാതകം അടക്കമുള്ള സംഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച പല തൊഴിലാളികള്‍ക്കും മാനസികാരോഗ്യം ഇല്ലെന്ന് തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ പരിശോധന ഏര്‍പ്പെടുത്തിയത്.