ദുബായ് അല്‍ ഖുദ്രയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. സദുബായില് ബിസിനസ്കാരനായ പത്തനംതിട്ട കോന്നി പയ്യാനാമണ്‍ കോയിക്കല്‍ കെ.സി.ജോസഫിന്റെയും അല്‍ ലത്തീഫ ആശുപത്രി നഴ്സ് അന്നമ്മ ജോസഫിന്റെയും മകന് ക്രിസ്റ്റിന് ചെറിയാന് ജോസഫ് (21) ആണു മരിച്ചത്. ദുബായ് ഐഎംടിയില്‍ അവസാന വര്‍ഷ ബിഎ (ഓണേഴ്സ്) വിദ്യാര്‍ഥിയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. സുഹൃത്തിനൊപ്പം കാറില്‍ യാത്രചെയ്യുമ്പോഴായിരുന്നു അപകടം മൃതദേഹം റാഷിദിയ പൊലീസ് മോര്‍ച്ചറിയില്‍. ക്രിസ്റ്റി റേച്ചല്‍ ജോസഫ് സഹോദരിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു. കെ.സി.ജോസഫ് 30 വര്‍ഷമായി യുഎഇയില്‍ ബിസിനസ് ചെയ്യുകയാണ്.