E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മലബാര്‍ ഗോള്‍ഡിൽ 33.5 കോടിയുടെ വിപുലീകരണം; ഏഴ് പുതിയ ഷോറൂമുകൾ നാളെ തുറക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

malabar-gold
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് : സ്വർണ, വജ്ര വ്യാപാര രംഗത്തെ ആഗോള മുൻനിര ബ്രാൻഡായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 33.5 കോടി(600 കോടിയോളം രൂപ) ദിർഹത്തിന്റെ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി  മൂന്നു മാസത്തിനുളളില്‍ 24 പുതിയ ഷോറൂമുകള്‍ ആരംഭിക്കും. യുഎഇയിൽ ഒൻപത്, ഇന്ത്യയിൽ ഏഴ്, സൗദി അറേബ്യയിൽ അഞ്ച്, ബഹ്‌റൈനിൽ രണ്ട്, കുവൈത്തിൽ ഒന്ന് എന്നിങ്ങനെയാണ് പുതിയ ഔട് ലറ്റുകൾ തുറക്കുക. ഇതില്‍ ഏഴ് ഔട് ലെറ്റുകള്‍ നാളെ(18)  പ്രവർത്തനമാരംഭിക്കും. 

1,000 പുതിയ ജീവനക്കാരെക്കൂടി നിയോഗിക്കും. ഇതോടെ മാര്‍ച്ച് അന്ത്യത്തോടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 10,000 കടക്കും. നിലവിൽ 9,000 ജീവനക്കാരാണുള്ളത്. ഇൗ മാസം മുതൽ മാര്‍ച്ച് വരെയുളള കാലയളവിലായിരിക്കും വിപുലീകരണ പദ്ധതി പൂര്‍ത്തിയാക്കുകയെന്നും ഇതനുസരിച്ച് മാര്‍ച്ച് അന്ത്യത്തോടെ ഗ്രൂപ്പിന് കീഴിലുളള ഷോറൂമുകളുടെ എണ്ണം 185 ആയി ഉയരുമെന്നും മലബാര്‍ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. ഇന്ത്യ, വിദൂര പൂർവദേശം എന്നിവിടങ്ങളിലായി നിലവിൽ 161 ഔട് ലറ്റുകളാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനുള്ളത്.

മലബാര്‍ ഗ്രൂപ്പിൻ്റെ ജ്വല്ലറി റീട്ടെയില്‍ വിഭാഗമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ഒരേ സമയം നടത്തുന്ന ഏറ്റവും വലിയ വിപുലീകരണ പദ്ധതിയാണിത്. നിര്‍ണായകമായ വിപണി സാഹചര്യത്തിലുളള വിപുലീകരണ പദ്ധതി ഈ രംഗത്തെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം ഗള്‍ഫ്, ഇന്ത്യ, വിദൂര പൂർവദേശം എന്നിവിടങ്ങളോടുളള ഗ്രൂപ്പിന്റെ പ്രതിബദ്ധതയുമാണ് അടയാളപ്പെടുത്തുന്നതെന്ന് എം. പി. അഹമ്മദ് വ്യക്തമാക്കി. പ്രതികൂല സാഹചര്യത്തില്‍ നിക്ഷേപം നടത്തുമ്പോള്‍, ഉണ്ടായേക്കാവുന്ന പ്രതിസന്ധി നേരിടാനുളള ധൈര്യവും സ്ഥൈര്യവും കൈമുതലായുണ്ടാവണം. 

ഗ്രൂപ്പിന്റെ ദീര്‍ഘവീക്ഷണവും സന്തുലിതമായ ബിസിനസ് വിപുലീകരണ നയങ്ങളും മൂലം സ്വയാര്‍ജിതമായ സംവിധാനങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി മുന്നോട്ട് കുതിക്കാന്‍ സാധിക്കുമെന്നതാണ് പുതിയ നിക്ഷേപനീക്കത്തിലും വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ലെവാന്ത് പ്രവിശ്യയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഫിലിപ്പീന്‍സ്, ആഫ്രിക്ക-അറബ് തുടങ്ങിയ ദേശങ്ങളിലുമുളള കൂടുതല്‍ ഉപയോക്താക്കളിലേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയാണ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് ജ്വല്ലറി റീട്ടെയില്‍ സംരംഭകർ ദൈനംദിന ബിസിനസ് പ്രവർത്തനങ്ങളിൽ പ്രയാസം നേരിടുന്ന ആഗോള സാമ്പത്തിക സാഹചര്യത്തിനിടയിലാണ് മലബാര്‍ ഗോള്‍ഡ് ആൻ‍ഡ് ഡയമണ്ട്‌സിൻ്റെ വന്‍ നിക്ഷേപമെന്ന് കോ ചെയർമാൻ ഡോ.പി.എ.ഇബ്രാഹിം ഹാജി പറഞ്ഞു. പ്രതികൂല വിപണി സാഹചര്യത്തില്‍ ഡിമാണ്ട് കുറഞ്ഞതും ഒപ്പം ഇന്ത്യയിലെ നോട്ട് പിന്‍വലിക്കല്‍ നടപടിയുമെല്ലാം നിലനില്‍ക്കെയാണ് ഈ നിക്ഷേനീക്കം. അതുകൊണ്ട് തന്നെ ഈ ചുവടു വയ്പ് ഗ്രൂപ്പിന് ഈ രംഗത്തെ ഭാവിയിലുളള വ്യക്തമായ ആത്മവിശ്വാസം പ്രകടമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ആഗോള സാമ്പത്തിക വര്‍ഷത്തെയുമെന്ന പോലെ 2016 ലും സ്വര്‍ണ വിലയില്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 

ഇത് ഇരുണ്ട ദിനങ്ങള്‍ പോയി ശുഭദിനങ്ങളെത്തിയെന്ന സൂചന നല്‍കി. 12 മാസങ്ങള്‍ക്ക് മുന്‍പുളളതിനേക്കാള്‍ 10 മടങ്ങ് വര്‍ദ്ധനയാണ് സ്വര്‍ണവിലയില്‍ ഇന്നുളളത്. കഴിഞ്ഞ വര്‍ഷം ഏറെ കരുതലോടെയാണ് ഉപയോക്താക്കള്‍ വിപണിയിലെത്തിയതെന്ന് മലബാര്‍ ഗ്രൂപ്പ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി അബ്ദുല്‍ സലാം പറഞ്ഞു. ഉപയോക്താക്കള്‍ കരുതല്‍ മനോഭാവത്തോടെ സമീപിച്ചത് എല്ലാ റീട്ടെയില്‍ ആക്റ്റിവിറ്റികളും പ്രതിഫലിച്ചു. എന്നാല്‍ സാഹചര്യങ്ങളില്‍ വലിയ മാറ്റം പ്രകടമാണ്. അത്തരം ഗുണപരമായ സൂചനകളോടെയാണ് പുതുവര്‍ഷ വിപണി ആരംഭിച്ചതെന്നും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അനുയോജ്യമായ വിലയാണ് ഇപ്പോള്‍ നിലവിലുളളതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ വിപണി സാഹചര്യത്തില്‍ ഉപയോക്താക്കളുടെ വാങ്ങാനുള്ള ശരാശരി മൂല്യത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം നടന്ന മൊത്തം ഇടപാടുകളുടെ മൂല്യത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഇത് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയാണ് വ്യക്തമാക്കുന്നതെന്നും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇൻ്റർനാഷനൽ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. 

പോയ വര്‍ഷം ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി ഗ്രൂപ്പിന്റെ ഷോറുമുകളിലെത്തി സ്വർണം വാങ്ങിയ ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതായും ഇത് സൂചിപ്പിക്കുന്നു. വാങ്ങുന്നതിൻ്റെ ശരാശി മൂല്യത്തിലെ കുറവ് മറികടക്കാന്‍ ഈ പുതിയ ഉപയോക്താക്കളുടെ പർചേസ് വാല്യൂ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിൻ്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയാണ് മലബാര്‍ ഗോള്‍ഡ് &് ഡമണ്ട്‌സ്. 1700ലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുളള കമ്പനി ഇന്ന് ലോകത്തെ തന്നെ ഏറ്റവും മുന്‍നിരയിലുളള അഞ്ച് ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നാണ്. 1993 ല്‍ കേരളത്തില്‍ തുടക്കം കുറിച്ച മലബാര്‍ ഗോള്‍ഡ് & ഡമണ്ട്‌സിന് ഇന്ന് ഒൻപത് രാജ്യങ്ങളിലായി 161 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുണ്ട്. ലാഭ വിഹിതത്തിൻ്റെ അഞ്ച് ശതമാനം സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ച് ഗ്രൂപ്പ് ശ്രദ്ധേയമാകുന്നു. സമൂഹത്തിലെ അര്‍ഹരായവര്‍ക്കുളള സഹായ ഹസ്തമായി പ്രധാനമായും അഞ്ച് രംഗങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇത് നടപ്പിലാക്കിവരുന്നത്. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, ആരോഗ്യ പരിചരണം, ഗവേഷണം, ഭവന നിര്‍മ്മാണം പരിസ്ഥിതി സംരക്ഷണം എന്നിവയാണ് പ്രവര്‍ത്തനരംഗങ്ങള്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :