E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 08:40 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പെട്രോള്‍ വിലയും അവശ്യസേവന നിരക്കും വര്‍ധിപ്പിക്കുന്ന നടപടി ഒഴിവാക്കണം: കുവൈത്ത് പാര്‍ലമെന്‍റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുവൈത്തില്‍ പെട്രോള്‍ വിലയും അവശ്യസേവന നിരക്കും വര്‍ധിപ്പിക്കുന്ന നടപടി ഒഴിവാക്കണമെന്ന് പാര്‍ലമെന്‍റിന്‍റെ ധന-സാമ്പത്തിക കാര്യ സമിതി ആവശ്യപ്പെട്ടു. അതിന് അനുസൃതമായ ബില്‍ അംഗീകരിച്ചതായും സമിതി പ്രതിനിധി സഫാ അല്‍ ഹാഷിം അറിയിച്ചു. പാര്‍ലമെന്‍റിന്‍റെ അനുമതി കൂടാതെ അവശ്യവസ്തുക്കളുടെയും പൊതുസേവനത്തിനുമുള്ള നിരക്കുകള്‍ വര്‍ധിപ്പിക്കരുതെന്നാണ് ബില്ലിന്‍റെ കാതല്‍. 

ഒരു വര്‍ഷം മുന്‍പ് പാര്‍ലമെന്റ് പാസാക്കിയതും മേയ് മാസം മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്നതുമായ വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും നിരക്ക് വര്‍ധന റദ്ദാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ നിലവില്‍ വന്ന പെട്രോള്‍ വില വര്‍ധനയും പിന്‍വലിക്കണം. സമിതിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്‍റ് എങ്ങനെ സ്വീകരിക്കും എന്നതാണ് ഇനിയുള്ള പ്രശ്‌നം. 

നിരക്ക് വര്‍ധന ഒഴിവാക്കണമെന്നതാണ് എംപിമാരില്‍ പലരുടെയും താത്പര്യം എന്നതിനാല്‍ സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്‍റ് അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം കരുതുന്നത്. അതേസമയം പാര്‍ലമെന്‍റ് അംഗീകരിച്ചാലും നിരാകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിരാകരണം പിന്നീട് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ മറികടക്കാന്‍ പാര്‍ലമെന്‍റിനും സാധിക്കും. സബ്‌സിഡി കുറച്ചതും വില വര്‍ധനയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിരവധി സ്ഥാനാര്‍ഥികള്‍ പ്രധാന വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. മാര്‍ച്ച് ആദ്യം ചേരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ചയാകുമെന്നാണ് സൂചന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :