E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 16 2021 04:36 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഏതെങ്കിലും രാജ്യക്കാര്‍ക്ക് വീസാ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏതെങ്കിലും രാജ്യക്കാര്‍ക്ക് വീസാ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് വീസ നിരോധിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം. 

വീസാ നിരോധനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിക്കുന്നതായി വിദേശ മന്ത്രാലയത്തിലെ കോണ്‍സുലര്‍ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി സമി അല്‍ ഹമദ് പറഞ്ഞു. പ്രസ്തുത രാജ്യങ്ങളില്‍നിന്നുള്ള വലിയ സമൂഹം കുവൈത്തിലുണ്ട്. മുഴുവന്‍ അവകാശങ്ങളും അനുഭവിച്ചുകൊണ്ടാണ് അവര്‍ കഴിയുന്നത്. ആ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേര്‍ സന്ദര്‍ശക വീസയില്‍ ഇപ്പോഴും കുവൈത്തില്‍ വരുന്നുണ്ട്. വ്യാപാര ഇടപാടും നടന്നുവരുന്നു.  വീസ അനുവദിക്കുക എന്നത് ഓരോ രാജ്യത്തിന്‍റെയും പരമാധികാരമാണ്. 

അത് ഭീകരപ്രവര്‍ത്തനവുമായോ സംഘര്‍ഷവുമായൊ ദേശീയതയുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടതല്ലെന്നും സമി അല്‍ ഹമദ് പറഞ്ഞു.  റഷ്യയിലെ ടൂറിസ്റ്റ് സംഘടനയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വ്യാജ വാര്‍ത്ത മറ്റു മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. വീസാ നിരോധനം സംബന്ധിച്ച തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്ന് പാക്കിസ്ഥാന്‍, ഇറാന്‍ സ്ഥാനപതിമാര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈത്ത് അധികൃതര്‍ തന്നെ നിഷേധവുമായി രംഗത്തെത്തിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :