സലാല: കഴിഞ്ഞ ഖരീഫ് സീസണില്‍ സഞ്ചാരികള്‍ ചെലവഴിച്ചതില്‍ 30 ശതമാനം വര്‍ധന. 2015ല്‍ ചെലവഴിച്ചത് 60,421,425 റിയാല്‍ ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം 65,663,911 റിയാല്‍ ആയി ഉയര്‍ന്നു.
ഭക്ഷണം, പാനീയങ്ങള്‍ എന്നിവക്ക് 22.9 ശതമാനം, യാത്ര, ഷോപ്പിംഗ് എന്നിവക്ക് 21.8 ശതമാനം എന്നിങ്ങനെയാണ് കൂടുതല്‍ തുക ചെലവഴിച്ചത്. കുവൈത്തില്‍ നിന്നുള്ള സഞ്ചാരികള്‍ ചെലവഴിച്ചത് ഓരെ സഞ്ചാരിയും ശരാരശി 285 റിയാലാണ്. ഖത്വരികള്‍ 279 റിയാലും ചെലവഴിച്ചത്. ഏഷ്യന്‍ വംശജരാണ് കുറച്ച് തുക ചെലവഴിച്ചത്, ഒരാള്‍ ശരാശരി 62.8 ശതമാനമാണെന്നും ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.