ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 12 കോടി സമ്മാനം. ശ്രീരാജ് കൃഷ്ണൻ എന്ന 33 കാരനാണ് ഏഴു മില്ല്യൻ ദിർഹം (12,71,70,000 രൂപ) സമ്മാനം ലഭിച്ചത്. കഴിഞ്ഞ ഒൻപതു വർഷമായി യുഎഇയിൽ ഷിപ്പിങ് കോർഡിനേറ്ററായി ജോലിചെയ്യുകയാണ് ശ്രീരാജ്.
ശ്രീരാജ് സ്ഥിരമായി ലോട്ടറി വാങ്ങാറുണ്ടായിരുന്നെങ്കിലും ഇതു വരെ ഭാഗ്യദേവത കനിഞ്ഞിരുന്നില്ല. അതിനാൽ തന്നെ ഇത്തവണ ലോട്ടറിയെടുത്തപ്പോള് ഇത് തന്റെ അവസാന ശ്രമം ആയിരിക്കുമെന്ന് മനസ്സിലുറപ്പിച്ചിരുന്നതായി ശ്രീരാജ് പറയുന്നു.
മാസം ആറായിരം ദിർഹമാണ് ശ്രീരാജിന് ലഭിച്ചിരുന്ന വരുമാനം. ലോട്ടറി തുക ആദ്യം നീക്കി വയ്ക്കുന്നത് നാട്ടിലെ ഭവനനിർമ്മാണ വായ്പ അടച്ചു തീർക്കാനായിരിക്കുമെന്ന് ശ്രീരാജ് പറയുന്നു. ഭീമമായ തുക ലഭിച്ചെങ്കിലും യുഎഇയിലെ ജോലി ഉപേക്ഷിക്കാൻ ശ്രീരാജ് തയ്യാറല്ല. തനിക്കു ഭാഗ്യം നേടിത്തന്ന രാജ്യം വിട്ടു പോകണ്ട എന്നാണ് ശ്രീരാജിന്റെ തീരുമാനം.
Advertisement