ഇന്ത്യന്‍ സ്കൂള്‍ മൂലധയില് കബ്സ് & ബുള്‍ബുള്‍സ് ക്യാംപ് സംഘടിപ്പിച്ചു. അക്കാഡമിക് ചെയര്‍പേഴ്സണ്‍ & ഐടി ഇന്‍ചാര്‍ജ് അങ്കൂര്‍ ഗോയല്‍ ഉദ്ഘാടനം ചെയ്തു. കബ്സ് & ബുള്‍ബുള്‍സ് ക്യാപ്റ്റന്മാരാായ ജബ പ്രിയദര്‍ശിനി, ഷബാന അന്‍സാരി, ദിവ്യ പ്രവീണ്‍, മീന ജയകുമാര്‍, കെ.എസ്. അനുപമ എന്നിവർ നേതൃത്വം നൽകി. സിസിഇസി കോ ഒാര്‍ഡിനേറ്റര്‍ ഡോ. ലേഖ, അക്കാഡമിക് സൂപ്പര്‍വൈസര്‍ ഹരീഷ്, അധ്യാപകന് ആസിഫ് ഇക്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ മുഹമ്മദ് മുസ്തഫ, ഫൈസല്‍ ബാബു, രവികുമാര്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രവര്‍ത്തനാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ സ്വയം പര്യാപ്തത നേടാനും മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും കബ്സ് &ബുള്‍ബുള്‍സിന്റെ പരിശീലനം സഹായകമാകുന്നുവെന്ന് അങ്കുര്ഗോയല് പറഞ്ഞു. വിദ്യാര്‍ഥിനികള്‍ക്ക് ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ് , ചിത്രരചന, പേപ്പര്‍ ഫോള്‍ഡിങ്, ഗ്ലാസ് പെയിന്റിങ് തുടങ്ങിയ മത്സരങ്ങള്‍ നടന്നു. പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്കി.
സമാപന ചടങ്ങില്‍ അക്കാഡമിക് ചെയര്‍പേഴ്സണ്‍ അങ്കൂര്‍ ഗോയല്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയംഗം സുന്ദരം മില്ലര്‍ , സിസിഇസി കോഒാര്‍ഡിനേറ്റര്‍ ഡോ. ലേഖ എന്നിവര്‍ വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.