E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇസ് ലാഹി ​ഐക്യ സമ്മേളനം 10ന് ദുബായിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Islahi-Aikya-Sammelanam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ്​​: ഇസ് ലാഹി ​ഐക്യ സമ്മേളനം ഇൗ മാസം 10ന് വൈകിട്ട് നാലരയ്ക്ക് അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ അങ്കണത്തില്‍ നടക്കും. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍  സംസ്ഥാന പ്രസിഡൻ്റ്  ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. 

കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സി.പി. ഉമര്‍ സുല്ലമി,  കെഎന്‍എം വൈസ് പ്രസിഡൻ്റ്  പി. കെ. അഹമ്മദ് , സെക്രട്ടറിമാരായ അബ്ദുറഹ്മാന്‍ സലഫി,  സലാഹുദ്ദീന്‍ മദനി, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ ഷംസുദ്ദീൻ ബിന്‍ മുഹിയുദ്ദീന്‍, ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം എന്നിവര്‍ പ്രസംഗിക്കും. ഇതര സംഘടനാ നേതാക്കള്‍, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങി ഒട്ടേറെ പേര്‍ സംബന്ധിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സൗകര്യമുണ്ടാകും. വിവിധ എമിറേറ്റുകളില്‍  നിന്നു വാഹന സൗകര്യം  ഏര്‍പ്പെടുത്തിയതായി  സംഘാടകർ പറഞ്ഞു. വിവരങ്ങള്‍ക്ക് 04 3394464, 2722723.

 യുഎഇയിലെ ഇസ്ലാഹി സെന്ററുകളുടെ പുനരേകീകരണം  പ്രഖ്യാപിക്കുന്ന  ഐക്യ സമ്മേളനം 'മതം ഗുണകാംക്ഷയാണ്' എന്ന പ്രമേയം ചര്‍ച്ച ചെയ്യും. തീവ്രവാദവും  ഭീകര പ്രവര്‍ത്തനങ്ങളും വിശ്വാസ ചൂഷണങ്ങളും മത വിശ്വാസവുമായി  ചേര്‍ത്തുവയ്ക്കാന്‍  ശ്രമിക്കുന്ന സമകാലിക സാഹചര്യം കണക്കിലെടുത്താണ് ദുബായ് മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ഈ പ്രമേയം ചര്‍ച്ച ചെയ്യുന്നതെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡൻ്റ് എ.പി. അബ്ദുസ്സമദ് പറഞ്ഞു. 

ദുബായ് മതകാര്യ വകുപ്പിന്റെ അനുമതിയോടെ  പ്രവാസികളായ മലയാളികള്‍ക്കിടയില്‍  മത, സാമൂഹിക, സേവന മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി  സെന്ററുകളുടെ ഐക്യം  എല്ലാ എമിറേറ്റുകളിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും. 2017 ദാന വര്‍ഷമായി  (ഇയര്‍ ഓഫ് ഗിവിങ്) യു എ ഇ ഭരണാധികാരികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈവര്‍ഷം ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നേതൃത്വം നല്‍കും.

വാർത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡൻ്റ് വി.പി അഹ്മദ് കുട്ടി മദനി,  ട്രഷറർ വി.കെ. സകരിയ, ഓര്‍ഗനൈസിങ് സെക്രട്ടറി കെ.എ ജാഫര്‍ സാദിഖ്,  മീഡിയാ വിങ് സെക്രട്ടറി പി.എ. അബ്ദുന്നസീര്‍, സി.ടി ബഷീര് എന്നിവരും പങ്കെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :