സൗഹൃദ സന്ദേശവുമായി ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി ഒമാനും കുവൈത്തും സന്ദര്‍ശിച്ചു. ജി.സി.സി രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇറാന് പ്രസിഡന്റിന്റെ സന്ദര്‍ശനം.
പരസ്പര സൗഹൃദം മെച്ചപ്പെടുത്തുന്നതിനുള്ള ഇറാന്റെയും ജിസിസി രാജ്യങ്ങളുടെയും തീരുമാനത്തിന്റെ ഭാഗമായാണ് ഇറാന് പ്രസിഡന്റ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. രാവിലെ മസ്കത്തിലെ അല്‍ അലാം കൊട്ടാരത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉച്ചയ്കക് ശേഷം കുവൈത്തിലെത്തിയ റൂഹാനി ബയാന്‍ കൊട്ടാരത്തില്‍ അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുമായി ചര്‍ച്ചകള്‍ നടത്തി. ഇറാന്റെ സൈനിക ശക്തി രാജ്യത്തിന്റെ പ്രതിരോധത്തിനുള്ളതാണെന്ന് ഇറാന് പ്രസിഡന്റ് കൂടിക്കാഴ്ചകളില്‍ അറിയിച്ചു.
മേഖലയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയാറാണ്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ മറ്റു രാജ്യങ്ങളുമായി കൈകോര്‍ക്കാന്‍ തയാറാണെന്ന് ഹസന് റൂഹാനി വ്യക്തമാക്കി.ബാങ്കിങ്, സാന്പത്തികം, പ്രകൃതിവാതകം തുടങ്ങിയ മേഖലകളില്‍ ഇറാനും ഒമാനും തമ്മില്‍ സഹകരണം ശക്തമാക്കാനും ധാരണയായി. കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രകൃതി വാതകം നല്‍കുന്നതിനുള്ള താല്പര്യവും ഇറാന് പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലെ ജിസിസി ഉച്ചകോടിയിലാണ് ധാരണയിലെത്തിയത്. തുടര്‍ന്ന് കുവൈത്ത് ഉപപ്രധാനമന്ത്രി ടെഹ്റാനിലെത്തി ഇറാനെ ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇറാന് പ്രസിഡന്റിന്റെ സന്ദര്‍ശനം.