വ്യാജപാസ്പോര്‍ട്ടുകള്‍ തിരിച്ചറിയാല്‍ വിദഗ്ദ പരിശീലനം നേടിയ ജീവനക്കാരെ യുഎഇ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും നിയോഗിക്കുന്നു. 1700 ജീവനക്കാരെയാണ് ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങളിലെയും അതിര്‍ത്തികളിലെയും എമിഗ്രേഷന്‍ പരിശോധനാ കേന്ദ്രങ്ങളിലെത്തുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയം തോന്നുന്ന സാഹചര്യത്തിലായിരിക്കും പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാര്‍ വിദഗ്ദ പരിശോധന നടത്തുക. പത്തൊന്‍പതിലധികം സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ രാജ്യങ്ങളും പാസ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്താറുണ്ട്. അതിവിഗ്ദമായ സാങ്കേതിക പരിശോധനകളിലൂടെയാണ് ഈ ജിവക്കാര് പാസ്പോര്‍ട്ടുകളുടെ ആധികാരികത ഉറപ്പു വരുത്തുക. എല്ലാ രാജ്യങ്ങളുടെയും പാസ്പോര്ട്ടുകള് തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിക്കും.
പാസ്പോര്‍ട്ടിലെ പൊരുത്തേക്കടുകള്ക്കൊപ്പം യാത്രക്കാരുടെ പെരുമാറ്റ രീതികളും നിരീക്ഷണ വിധേയമാക്കും. ഇത്തരത്തില്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയരാവരില്‍ 66 ശതമാനം പേരും വ്യാജപാസ്പോര്‍ട്ടില്‍ യാത്ര ചെയ്യുന്നവരാണെന്നാണ് ദുബായ് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ദുബായ് വിമാനത്താവളത്തില്‍ 718 വ്യാജ പാസ്പോര്‍ട്ടുകളാണ് പിടികൂടിയത്.