E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 03:52 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയില്‍ മുങ്ങുന്ന കപ്പലില്‍ മലയാളികള്‍ ഉള്‍പ്പെടെ 41 നാവികര്‍; രക്ഷിക്കണമെന്നു മോദിക്കു ട്വീറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ship-sinking Representative Image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎഇയിലെ മുങ്ങുന്ന കപ്പലില്‍നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു മലയാളികള്‍ ഉള്‍പ്പെടെ 41 നാവികരുടെ എസ്ഒഎസ് സന്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. യുഎഇയിലെ നാലു മെര്‍ച്ചന്റ് കപ്പലുകളില്‍ ജോലി ചെയ്യുന്ന നാവികരാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. ഇതില്‍ രണ്ടു കപ്പലുകളില്‍ വെള്ളം കയറി മുങ്ങുന്ന അവസ്ഥയിലാണ്.ഉടമസ്ഥന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ ജീവനക്കാര്‍ ജീവന്‍ പോലും അപകടത്തിലായ അവസ്ഥയിലെത്തിയിരിക്കുന്നത്.

കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്, ആന്ധ്ര, ജമ്മു, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കടലില്‍ കുടുങ്ങിയിരിക്കുന്നത്. തങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, സഹമന്ത്രി വി.കെ സിങ് എന്നിവര്‍ക്കാണു ജീവനക്കാര്‍ സന്ദേശമയച്ചിരിക്കുന്നത്. എണ്ണ കൊണ്ടുപോകുന്ന കപ്പലുകളാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്.

തന്റെ ഭര്‍ത്താവ് അപകടത്തിലാണെന്നും രക്ഷിക്കണമെന്നും 17 മാസം പ്രായമുള്ള കുഞ്ഞുണ്ടെന്നും കപ്പലിന്റെ ക്യാപ്റ്റന്‍ ജി. രാജേഷിന്റെ ഭാര്യ ജാനറ്റ് ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. നാവികരുടെ പാസ്‌പോര്‍ട്ട് ഉടമസ്ഥന്റെ കൈവശമാണെന്നും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പ്രതികരണവുമില്ലെന്നും രാജേഷ് അറിയിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷമായി മിക്കവര്‍ക്കും ശമ്പളം പോലും ലഭിച്ചിട്ടില്ല. എല്ലാ കപ്പലുകളും അജ്മാനിലാണുള്ളത്. ചോറും പരിപ്പുകറിയും മാത്രം കഴിച്ചാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. കുടിക്കാന്‍ മാത്രമുള്ള വെള്ളമേ അവശേഷിക്കുന്നുള്ളു. രണ്ടു കപ്പലുകളില്‍ ദ്വാരം വീണ് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ തീരുകയും ചെയ്തു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെടാനാണ് റിയാദിലെ ഇന്ത്യന്‍ എംബസി ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്.

നാവികര്‍ കപ്പലില്‍ കുടുങ്ങിയ വിഷയം സൗദിയിലെ ഇന്ത്യന്‍ എംബസി ശ്രദ്ധയില്‍പെടുത്തിയെന്നും അവരെ രക്ഷിക്കാനുള്ള ശ്രമം നടത്തുമെന്നും കേന്ദ്രമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :