E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മാറ്റങ്ങള്‍ക്കായുള്ള മുന്നേറ്റം വികസനത്തിന്‍റെ പുതുയുഗത്തിലേക്ക് : അബുദാബി കിരീടാവകാശി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സൗഹൃദത്തിനും സമാധാനത്തിനും സാങ്കേതികവിദ്യകള്‍ക്കും സാമ്പത്തിക മുന്നേറ്റത്തിനും പരസ്പരം ആശ്രയിക്കുന്ന വിശ്വസ്ത രാഷ്ട്രങ്ങളെന്ന സന്ദേശം ലോകത്തിന് നല്‍കി ഇന്ത്യാ-യുഎഇ സംയുക്ത പ്രസ്താവന. കരയും കടലും ബഹിരാകാശവും ഉള്‍പ്പെടെയുള്ള സമസ്ത മേഖലകളിലും വ്യാപിക്കുന്ന സഹകരണം ഇരുരാജ്യങ്ങള്‍ക്കു മാത്രമല്ല മേഖലയ്ക്കാകെ ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. 

മാറ്റങ്ങള്‍ക്കായുള്ള മുന്നേറ്റം വികസനത്തിന്‍റെ പുതുയുഗത്തിലേക്കാണെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ചരിത്ര വിജയമായ ഇന്ത്യാസന്ദര്‍ശനത്തിലെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപം, ഊര്‍ജം, വിദ്യാഭ്യാസം, സാംസ്‌കാരികം, പ്രതിരോധം, സുരക്ഷ എന്നിങ്ങനെ എല്ലാ മേഖലകളിലും തന്ത്രപ്രധാന സഹകരണത്തിന് കരാറായിക്കഴിഞ്ഞു. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ബഹുദൂരം മുന്നേറിയ ഇന്ത്യക്കും യുഎഇക്കും ശക്തമായ രാഷ്ട്രീയ നേതൃത്വവും സാമ്പത്തിക അടിത്തറയുമുണ്ട്. മേഖലാ-രാജ്യാന്തര വിഷയങ്ങളില്‍ ഇന്ത്യയുടെ പ്രസക്തി വര്‍ധിച്ചുവരികയാണെന്നും സ്ഥിരതയും അഭിവൃദ്ധിയുമുള്ള ഇന്ത്യയുടെ വളര്‍ച്ച യുഎഇ ആഗ്രഹിക്കുന്നതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ആഗോളതാപനം ഉള്‍പ്പെടെയുള്ള രാജ്യാന്തര വെല്ലുവിളികള്‍ നേരിടാനുള്ള സമഗ്ര കര്‍മ പരിപാടികളിലും നിര്‍ണായക പങ്കുവഹിക്കും. ഇക്കാര്യത്തില്‍ സ്വകാര്യ മേഖലയുടെയും വിവിധ ഏജന്‍സികളുടെയും സഹകരണം ഉറപ്പാക്കും. സോളര്‍ രംഗത്ത് രാജ്യാന്തര സഖ്യം രൂപീകരിക്കുകയെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തിന് ഷെയ്ഖ് മുഹമ്മദ് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :