അബുദാബിയിയും അല്‍ ഐനെയും ബന്ധിപ്പിച്ച് ഹൈപ്പര്‍ ലൂപ്പ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യന്റെ സഹോദരന് ഷെയ്ഖ് ഫലാ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസും പദ്ധതിയുമായി സഹകരിക്കും.
അബുദാബിയെയും അല്‍ ഐനെയും ബന്ധിപ്പിച്ചു കൊണ്ട് 140 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഹൈപ്പര്‍ലൂപ്പ് നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്. ഹൈപ്പര്‍ ലൂപ്പ് യാഥാര്‍ഥ്യമായാല്‍ ഒന്‍പതു മുതല്‍ 12 വരെ മിനിട്ടു കൊണ്ട് അബുദാബിയില്‍ നിന്ന് അല്‍ ഐനില്‍ എത്താനാകും. 2016ല്‍ ഒപ്പു വച്ച പദ്ധതിയുടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനും ആവശ്യമായ അനുമതികള്‍ ലഭ്യമാക്കുന്നതും സംബന്ധിച്ചാണ് ഹൈപ്പര്‍ ലൂപ്പ് ട്രാന്സ്പോര്ട്ടേഷന് ടെക്നോളജീസും ഷെയ്ഖ് ഫലയുടെ ഓഫീസും ധാരണയിലെത്തിയത്. പാത അവലോകനം, ചെലവു കണക്കാക്കല്‍, നിര്‍മാണത്തിന്റെ സമയക്രമം തുടങ്ങിയ കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും. നിര്‍മാണം ആരംഭിച്ചാല്‍ ആറുമാസം കൊണ്ട് പദ്ധതി പൂര്ത്തീകരിക്കുകയാൡണ് ലക്ഷ്യം. 35 രാജ്യങ്ങളില്‍ നിന്നുള്ള 44 കന്പനികളാണ് ഹൈപ്പര്‍ ലൂപ്പ് ട്രാന്സ്പോര്ട്ടേഷന് ടെക്നോളജീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.