അബുദാബിയില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി വീട്ടുവാടക കുറയുന്നു. രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ കുറവാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാടകനിരക്കില്‍ ഉണ്ടായിരിക്കുന്നത്.
യുഎഇയില്‍ ഏറ്റവും ഉയര്‍ന്ന വാടകനിരക്കുള്ള നഗരമായിരുന്നു അബുദാബി. എന്നാല്‍ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കുകയും വാടക കുറഞ്ഞ താമസ ഇടങ്ങള്‍ അന്വേഷിക്കുകയും ചെയ്തതോടെയാണ് വാടകനിരക്കില്‍ കുറവുണ്ടായിരിക്കുന്നത്. ജീവനക്കാരുടെ താമസആനുകൂല്യങ്ങളും ശന്പളവും വെട്ടിക്കുറച്ചതും വാടകനിരക്ക് കുറയാന്‍ കാരണമായി. ഒട്ടേറെ വില്ലകളും ഫ്ളാറ്റുകളും ഒഴിഞ്ഞു കിടക്കുന്നതിനാല്‍ കുറഞ്ഞ വാടകയുള്ള വീടുകള്‍ കണ്ടുപിടിക്കാന്‍ പ്രവാസികള്‍ക്കും സൗകര്യമാണ്.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള മുറികളുടെയും കെട്ടിടങ്ങളുടെയും വാടകയിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ അബുദാബിയില്‍ താമസിക്കുന്ന എല്ലാ പ്രവാസികളില്‍ നിന്നും വാര്‍ഷിക വാടകയുടെ മൂന്നു ശതമാനം ഫീസ് ഇനത്തില്‍ നഗരസഭ ഈടാക്കുന്നുണ്ട്