E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 06:54 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായില്‍ ഹൈടെക് ടാക്‌സികള്‍ നിരത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായില്‍ ഡ്രൈവര്‍മാരുടെ സേവനമില്ലാതെ സ്വയം ഓടിക്കാന്‍ സൗകര്യമൊരുക്കുന്ന 200 ഹൈടെക് ടാക്‌സികള്‍ നാളെ മുതല്‍ നിരത്തിലേക്ക്. സ്മാര്‍ട് ആപ്പുകള്‍ വഴി ബുക്ക് ചെയ്യാവുന്ന ഈ വാഹനങ്ങള്‍ പരമാവധി ആറു മണിക്കൂറാണ് വാടകയ്ക്ക് ലഭിക്കുക. മധ്യപൂര്‍വദേശത്ത് ഇതാദ്യമായാണ് ഇത്തരമൊരു സേവനം. 

ടാക്‌സിയുടെയോ റെന്‍റ് എ കാര്‍ സ്ഥാപനങ്ങളുടെയോ സേവനമില്ലാതെ സ്വയം ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്. മിനിറ്റിന് 40 ഫില്‍സ് മുതല്‍ 50 ഫില്‍സ് വരെയാണ് വാടക. കാര്‍ ലഭ്യമാകാന്‍ ആദ്യം ആര്‍ടിഎയുടെ ആപ്ലിക്കേഷന്‍ വഴി റജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍ ഫോണ്‍, ടാബ് എന്നിവ ഉപയോഗിച്ചു ബുക്ക് ചെയ്യാം. ഇതിനായി ഉപയോക്താവിന്‍റെ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഫോട്ടോ സഹിതം ഓണ്‍ലൈനില്‍ നല്‍കിയാല്‍ പിന്‍ നമ്പര്‍ ലഭിക്കും. തുടര്‍ന്ന് യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് കാര്‍ ബുക്ക് ചെയ്യാം. സ്മാര്‍ട് ഫോണ്‍ ആപ്പിലെ ഐക്കണ്‍ ഉപയോഗിച്ച് കാറിന്‍റെ വാതില്‍ തുറക്കാം. വാഹനത്തിലെ പ്രത്യേക ഉപകരണത്തില്‍ പിന്‍ നമ്പര്‍ അടിച്ചാല്‍ സ്റ്റാര്‍ട് ആകും. 

ആര്‍ടിഎയുടെ നിശ്ചിത കേന്ദ്രങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകൂ. ആവശ്യം കഴിയുമ്പോള്‍ ഇലക്ട്രോണിക് സംവിധാനം വഴി ബില്‍ ലഭിക്കും. ആറു മണിക്കൂറില് കൂടുതല്‍ ഉപയോഗിക്കാനോ മറ്റൊരാള്‍ക്ക് വാഹനം കൈമാറാനോ പാടില്ല. റാഷിദിയ, ബുര്‍ജ്മാന്‍, ഇബ്ന്‍ബത്തൂത്ത, യൂണിയന്‍, ബിസിനസ്‌ബേ എന്നീ മെട്രോ സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ 45 കേന്ദ്രങ്ങളില്‍ ഈ വാഹനങ്ങള്‍ ലഭ്യമാകും. ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :