E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 10:18 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman-rain
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്തില്‍ അടക്കം ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ മഴ മസ്‌കത്ത് ഒഴികെയുള്ള സ്ഥലങ്ങളില്‍ രാത്രി വരെ തുടര്‍ന്നു. മഴ കനത്തതോടെ വാദികള്‍ നിറഞ്ഞൊഴുകി. വിവിധ സ്ഥലങ്ങളില്‍ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. വിവിധ സ്ഥലങ്ങളില്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഴയെ തുടര്‍ന്ന് വാദികള്‍ നിറഞ്ഞൊഴുകിയതോടെ ഗതാഗത തടസം നേരിട്ടു. വാദി നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റോഡുകളിള്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയായിരുന്നു. വാദികള്‍ നിറഞ്ഞൊഴുകിയ സ്ഥലങ്ങളിലും ഗതാഗത തടസങ്ങള്‍ നേരിട്ട സ്ഥലങ്ങളിലും റോയല്‍ ഒമാന്‍ പോലീസ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും വാഹനങ്ങളെ പോലീസ് വിലക്കി. റൂവി, മത്ര, വാദി കബീര്‍, ദാര്‍സൈത്ത്, ഗുബ്ര, ഗാല, ആമിറാത്ത്, അസൈബ, ഖുറം, സീബ്, അല്‍ ഖൂദ്, മബേല, ഇബ്ര, വാദി ബനീ ഹബീബ്, ബുറൈമി, സഹം,  ഖാബൂറ, സൊഹാര്‍, ശിനാസ് എന്നീ സ്ഥലങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്.

ഗോവയില്‍ നിന്ന് മസ്‌കത്തിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍ ഡബ്യു വൈ 210 വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് അള്‍ ഐനില്‍ ഇറക്കി. മസ്‌കത്ത് ഫെസ്റ്റിവല്‍ നിര്‍ത്തിവെച്ചതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തു.  അപകടങ്ങളില്‍ ഏറെയും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ആയിരുന്നു. മഴയില്‍ ട്രാഫിക് സിഗ്നലുകള്‍ കൂടി നിലച്ചതോടെ വിവിധ സ്ഥലങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :