E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 15 2021 07:28 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജൂലൈ 24 മുതൽ ഈ വർഷത്തെ ഹജ് തീർഥാടകർ എത്തിത്തുടങ്ങും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിയാദ്  ​​: ഈ വര്‍ഷത്തെ ഹജ് വിമാനങ്ങള്‍ ജൂലൈ 24 മുതല്‍ എത്തിത്തുടങ്ങുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അവസാന വിമാനം ആഗസ്റ്റ് 26ന് ആയിരിക്കും. 260,000 അധിക തീര്‍ഥാടകരെ ഈ വര്‍ഷം പ്രതീക്ഷിക്കുന്നുണ്ട്. 2013ല്‍ ഹജ് ക്വാട്ട കുറച്ചതിന് ശേഷം ഈ വര്‍ഷമാണ് കൂടുതല്‍ തീര്‍ഥാടകരെ അനുവദിച്ചത്.

സൗദി സ്റ്റാറ്റ്സ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കനുസരിച്ച് 18,62,909 തീര്‍ഥാടകരാണ് 2016– ലെ ഹജിനെത്തിയത്. ഇതില്‍ 169 വിദേശ രാജ്യങ്ങളില്‍ നിന്നായി 13,25,372 ഹാജിമാരും 5,37,537 ആഭ്യന്തര തീര്‍ഥാടകരും ആയിരുന്നു. ഹറം വികസനവുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്കായി ഓരോ വിദേശ രാജ്യങ്ങളില്‍ നിന്നും ഇരുപത് ശതമാനവും ആഭ്യന്തര തീര്‍ഥാടകരില്‍ നിന്ന് 50 ശതമാനവും ക്വോട്ട വെട്ടിക്കുറച്ചിരുന്നു.

ഹജ് തീര്‍ഥാടകരുടെ യാത്രാസംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിശീലനം നല്‍കുന്നതിനുമായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ശില്‍പശാല സംഘടിപ്പിച്ചു. മക്ക മദീന പ്രവിശ്യകള്‍, ഹജ് ഉംറ മന്ത്രാലയം, ജിദ്ദ മദീന എയര്‍പോര്‍ട്ട് അധികൃതര്‍, മക്ക വികസന അതോറിറ്റി,സൗദി അറേബ്യന്‍ എയര്‍ലൈന്‍, മറ്റു വിമാന കമ്പനികള്‍ ഉള്‍പ്പെടെ ഹജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ സര്‍ക്കാറേതര പ്രതിനിധികള്‍ പങ്കെടുത്തു.

ഈ വര്‍ഷം 80 രാജ്യങ്ങള്‍ക്ക് ഹജിന് ക്ഷണിച്ചു കൊണ്ടും ചര്‍ച്ചക്കായും  ഹജ് മന്ത്രാലയം കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹജ് ബഹിഷ്‌കരിച്ച ഇറാന്‍ അടക്കം ചര്‍ച്ചയ്ക്ക് വേണ്ടി റിയാദിലെത്തുന്നതായാണ് അവസാന വിവരം. ഈ വര്‍ഷം കെട്ടിടങ്ങളും ഹോട്ടലുകളും മശാഇറുകളും ഉള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്ക് കൂടി ഉപയുക്തമാകുന്ന രീതിയില്‍ വൈകല്യസൗഹൃദ സംവിധാനമാക്കി മാറ്റാനും ഹജ് ഉന്നതാധികാര സമിതി തീരുമാനമെടുത്തിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :