യു.എ.ഇയിലും ഖത്തറിലും ഇന്ധനവില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇരു രാജ്യങ്ങളും ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വരും.
രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തിലാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ യുഎഇയും ഖത്തറും തീരുമാനിച്ചത്. യുഎഇയില്‍ പെട്രോള്‍ ലീറ്ററിന് മൂന്നു ഫില്‍സും ഡീസലിന് രണ്ടു ഫില്‍സുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് നിലവാരം കൂടിയ സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില ലീറ്ററിന് രണ്ട് ദിര്‍ഹത്തില്‍ നിന്ന് രണ്ട് ദിര്‍ഹം മൂന്നു ഫില്‍സായി. സ്പെഷല്‍ ഗ്രേഡ് പെട്രോളിന് 1.92 ദിര്‍ഹമാണ് പുതുക്കിയ നിരക്ക്. നിലവില്‍ ഇത് 1.89 ദിര്‍ഹമാണ്. നിലവാരം കുറഞ്ഞ ഇ പ്ലസ് പെട്രോളിന് ഒരു ദിര്‍ഹം 82 ഫില്‍സില്‍ നിന്ന് 1.85 ദിര്‍ഹമാകും. രണ്ട് ദിര്‍ഹം രണ്ട് ഫില്‍സാണ് ഡീസലിന്റെ പുതിയ നിരക്ക്.
ഖത്തറില്‍ അഞ്ചു ദിര്‍ഹത്തിന്റെ വര്‍ധനയാണ് പെട്രോള്‍ ഡീസല്‍ വിലകളിലുള്ളത്. ഇതനുസരിച്ച് സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലീറ്ററിന് ഒരു റിയാല്‍ 70 ദിര്‍ഹവും പ്രീമിയം ഗ്രേഡിന് ഒരു റിയാല്‍ അറുപത് ദിര്‍ഹവും നല്‍കണം. ഒന്നര റിയാലായിരുന്ന ഡീസല്‍ വില 1.55 റിയാലിലെത്തി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.