യു.എ.ഇയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു. ആറു ഫില്‍സ് മുതല്‍ ഒന്‍പത് ഫില്‍സ് വരെയാണ് വിലവര്‍ധന. ഫെബ്രുവരി ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.
പെട്രോള്‍ ലീറ്ററിന് ഒന്‍പത് ഫില്‍സും ഡീസല്‍ ലീറ്ററിന് ആറു ഫില്‍സുമാണ് നിരക്ക് വര്‍ധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തിലാണ് ഇന്ധനവില വര്‍ധിപ്പിക്കാനുള്ള തീരുമാനം. പുതുക്കിയ നിരക്കനുസരിച്ച് നിലവാരം കൂടിയ സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില ലീറ്ററിന് രണ്ടു ദിര്‍ഹമായി. നിലവില്‍ 1.91ദിര്‍ഹമാണ് സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില. സ്പെഷല്‍ പെട്രോളിന് 1.80ല്‍ നിന്ന് 1.89 ആകും.
ഒരു ദിര്‍ഹം 73 ഫില്‍സായിരുന്ന ഇ പ്ലസിന് ഒരു ദിര്‍ഹം 82 ഫില്‍സ് നല്‍കണം. അടുത്തമാസം മുതല്‍ ഡീസലിനും ലീറ്ററിന് രണ്ട് ഫില്‍സ് നല്‍കണം. ഇപ്പോള്‍ ഇത് 1.94ആണ്. പ്രതിദിനം 18 ലക്ഷം ബാരല്‍ ഉല്പാദനം കുറയ്ക്കാന്‍ ഒപെകും ഒപെക് ഇതരരാജ്യങ്ങളും ധാരണയിലെത്തിയതോടെയാണ് എണ്ണവില ഉയര്‍ന്നത്. ആഗോളവിപണയില്‍ ബാരലിന് 55 ഡോളറിന് മുകളിലാണ് ക്രൂഡ് ഓയില്‍ വില.