E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 07:45 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പൊരിവെയിലില്‍ പട്ടിണി കിടക്കേണ്ട; ഈ ഹോട്ടലില്‍ തൊഴില്‍ അന്വേഷകര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

food-uae
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മറുനാട്ടിലെത്തി ചുട്ടുപൊള്ളുന്ന വെയിലില്‍ തൊഴില്‍തേടി അലയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭയകേന്ദ്രമായി ദുബായിലെ ഏഷ്യന്‍ റസ്‌റ്ററന്റ്. തൊഴില്‍ അന്വേഷകര്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി നല്‍കി അന്നദാനത്തിന്റെ മഹത്വം വിളിച്ചോതുകയാണ് കരാമയിലും അല്‍ ബര്‍ഷയിലും പ്രവര്‍ത്തിക്കുന്ന നോംനോം ഏഷ്യ റസ്‌റ്റൊറന്റ്. ഏതു ദിവസം ഉച്ചയ്ക്ക് ഇവിടെയെത്തുന്ന തൊഴില്‍ അന്വേഷകര്‍ക്ക് സൗജന്യമായി ഭക്ഷണം കഴിക്കാം. ഒരു പ്രധാനപ്പെട്ട ഡിഷിനൊപ്പം നൂഡില്‍സോ അരിയാഹാരമോ എത്തുന്നയാള്‍ക്കു തിരഞ്ഞെടുക്കാം. 

സൗജന്യമായി ഭക്ഷണം കഴിക്കാന്‍ അഭിമാനം അനുവദിക്കുന്നില്ലെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് റസ്‌റ്റൊറന്റില്‍ മടങ്ങിയെത്തി പണം നല്‍കാം. സൗജന്യ ഉച്ചഭക്ഷണം ലഭ്യമാണെന്നു കാട്ടി ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അല്‍ ബര്‍ഷയിലെ റസ്‌റ്ററന്റ് ഒരു വര്‍ഷമായി ഇത്തരത്തില്‍ ഉച്ചയൂണു നല്‍കുന്നുണ്ട്. ജൂണിലാണ് കരാമയിലെ റസ്‌റ്ററന്റ് ആരംഭിച്ചത്. 

തങ്ങളുടെ ചെയ്യുന്ന പുണ്യപ്രവൃത്തിയെക്കുറിച്ച് അധികം പബ്ലിസിറ്റിയൊന്നും ഇവര്‍ ആഗ്രഹിക്കുന്നില്ല. അടുത്തിടെ റസ്‌റ്റൊറന്റിലെത്തിയ ഒരു ഫുഡ് കണ്‍സള്‍ട്ടന്റ് സൗജന്യ ഉച്ചഭക്ഷണത്തിന്റെ ബോര്‍ഡിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ നൂറുകണക്കിന് ആളുകളാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

സ്ഥാപനത്തിന്റെ സഹസ്ഥാപകനായ വിവേക് ബലാനെയുടേതാണ് ഈ ആശയമെന്ന് കരാമ റസ്‌റ്റൊറന്റ് മാനേജര്‍ തമിഴ്‌നാട് സ്വദേശി വിജയകുമാര്‍ മനോരമ ഓണ്‍ലൈന്‍ ഗ്ലോബല്‍ മലയാളി വെബ്‌സൈറ്റിനോടു പറഞ്ഞു. തൊഴില്‍തേടി അലയുന്ന യുവാക്കളില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ നല്ല ജോലി കിട്ടിക്കഴിഞ്ഞു മടങ്ങിവന്ന് നന്ദി അറിയിച്ചു പണം നല്‍കാറുണ്ടെന്നും അപ്പോള്‍ വല്ലാത്ത സന്തോഷം തോന്നാറുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു. കഴിയുന്നിടത്തോളം കാലം പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :