E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പ്രവാചകൻ്റെ തിരുശേഷിപ്പിന്റെ പേരിൽ ആത്മീയ ചൂഷണം : ടി.പി. അബ്ദുള്ളക്കോയ മദനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

madani-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാചകൻ്റെ തിരുശേഷിപ്പുകള്‍ എന്ന വ്യാജേന മുടിയും പൊടിയും പുറത്തെടുക്കുന്നവര്‍ ആത്മീയ ചൂഷണത്തിലൂടെ പൊതുജനങ്ങളെ കബളിപ്പിക്കുന്നത് തുടരുകയാണെന്നു കെഎന്‍എം പ്രസിഡൻ്റ് ടി.പി. അബ്ദുള്ളക്കോയ മദനി​ പറഞ്ഞു. യുഎഇ ഇന്ത്യന്‍ ഇസ്ലാഹി​ സെന്റര്‍ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍  സംഘടിപ്പിച്ച ഇസ്ലാഹി ഐക്യ സമ്മേളനംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഴ്ന്ന  മുസ്‌ലിം സമുദായത്തെ വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കി സമുദ്ധരിച്ചതു കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനമാണെന്ന ചരിത്രസത്യം തമസ്‌കരിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

​വക്കം മൗലവിയും  ചാലിലകത്തും ഉള്‍പ്പെടുന്ന സമുദായ  പരിഷ്‌കര്‍ത്താക്കള്‍ നേതൃത്വം നല്‍കിയ​, ഒരു നൂറ്റാണ്ട് പിന്നിട്ട നവോഥാന സംരംഭങ്ങളുടെ ഗുണഫലമാണ് ഇന്നത്തെ മുസ്‌ലിം സമുദായം അനുഭവിക്കുന്നത്.  എഴുത്തും വായനയും വിലക്കി പ്രമാണങ്ങളില്‍ നിന്നു സാധാരണക്കാരെ അകറ്റിനിര്‍ത്താനായിരുന്നു അക്കാലത്തെ യാഥാസ്ഥിക പൗരോഹിത്യത്തിന്റെ ശ്രമം. പ്രതികൂല സാഹചര്യങ്ങളെ പ്രമാണങ്ങള്‍ ഉദ്ധരിച്ചു പ്രതിരോധിച്ചാണ് മുസ്‌ലിം നവോഥാനം സാധ്യമാക്കിയത്. നവോഥാനത്തിന്റെ ഈ പൈതൃകം റാഞ്ചിയെടുക്കാനാണു പുതിയകാലത്തെ പുരോഹിതരും പ്രയത്‌നിക്കുന്നത്.

മുജാഹിദുകളുടെ പുനരൈക്യം വഴി സംജാതമായത് വിവരണാതീതമായ നേട്ടങ്ങളും നന്മകളുമാണ്. ഇത്രയേറെ സമൂഹത്തെ സ്വാധീനിച്ച മറ്റൊരു സംഭവം സമകാല ഇസ്ലാമിക ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇന്ത്യാവിഭജനത്തിന്റെ നിര്‍ണായക ഘട്ടത്തിലും രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ പരിരക്ഷിക്കപ്പെടാനും മാതൃകാപരമായ മത സൗഹാര്‍ദം കാത്തുസൂക്ഷിക്കാനും അതുല്യമായ സംഭവനകളര്‍പ്പിക്കാനും മുന്നില്‍ നിന്ന പാരമ്പര്യമാണ് നവോത്ഥന പ്രസ്ഥാനത്തിന്റെ മഹാരഥന്മാരുടേ​തെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. കെഎന്‍എം വൈസ് പ്രസിഡൻ്റ്, പി.കെ. അഹമദ്, സെക്രട്ടറി എം. അബ്ദുറഹിമാന്‍ സലഫി, അല്‍മനാര്‍ സെന്റര്‍ ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം​, ജനറല്‍സെക്രട്ടറി പി.എ. ഹുസൈന്‍​, ഓര്‍ഗനൈസിങ് സെക്രട്ടറി ജാഫര്‍ സാദിഖ് എന്നിവർ പ്രസംഗിച്ചു​. ഡോ​.​പി.എ. ഇബ്രാഹിം ഹാജി, അബ്ദുല്‍ വാഹിദ് മയ്യേരി, സിടി. ബഷീര്‍,ഡോ​.​ മുസ്തഫാ ഫാറൂഖി, എം.സി​. ജലീല്‍​, ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ സംബന്ധിച്ചു. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇയര്‍ ഓഫ് ഗിവിങ്  പദ്ധതിയുടെ ഭാഗമായി തര്‍ബിയ്യ മദ്രസ രൂപകല്‍പന ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ദീൻ ബിന്‍ മുഹ്‌യുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെന്റര്‍ യുഎഇ തലത്തില്‍ നടത്തിയ  ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയിലെ ജേതാക്കള്‍ക്കുള്ള സമ്മാ​നം വിതരണം ചെയ്തു​. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :