E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:12 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കനത്ത മൂടല്‍ മഞ്ഞ്; ദുബായ് ഷാര്‍ജ വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ തടസപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുതുവര്‍ഷത്തിലും തുടരുന്ന കനത്ത മൂടല്‍ മഞ്ഞ് ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകളെ ഇന്നലെയും തടസപ്പെടുത്തി. പന്ത്രണ്ട് വിമാനങ്ങള്‍ റദ്ദാക്കുകയും 33 വിമാനങ്ങള്‍ വൈകുകയും ചെയ്തു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പെടെ ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള യാത്രക്കാരെയും മൂടല്‍ മഞ്ഞ് വലച്ചു. 

ദുബായില്‍നിന്ന് വൈകിട്ട് നാലിന് കൊച്ചിയിലേക്ക് പോകേണ്ട ഐഎക്സ് 435 വിമാനം 6.55നാണ് പോയത്. വൈകിട്ട് അഞ്ചിന് ലക്നോയിലേക്കുള്ള വിമാനം രാത്രി എട്ടിനും അഞ്ചരയ്ക്ക് അമൃത്സറിലേക്കുള്ള വിമാനം വൈകിട്ട് ആറേകാലിനും പോയി. മസ്കറ്റ്, കുവൈത്ത്, യാമ്പു സെക്ടര്‍ ഉള്‍പെടെ ഫ്ളൈ ദുബായുടെ ഒന്‍പത് വിമാനങ്ങള്‍ റദ്ദാക്കി. ഉച്ചയ്ക്ക് 1.55ന് പോകേണ്ട അമൃത്സറിലിലേക്കുള്ള വിമാനം വൈകിട്ട് 6.39നാണ് യാത്ര തിരിച്ചത്. മനിലയേലേക്കുള്ള വിമാനം മൂന്നു മണിക്കൂര്‍ വൈകി. ജെറ്റ് എയര്‍വെയ്സിന്‍റെ ഡല്‍ഹി വിമാനവും ഇന്‍ഡിഗോ എയറിന്‍റെ ഹൈദരാബാദ് വിമാനവും ഒരു മണിക്കൂറോളം വൈകി. 

കൊച്ചിയില്‍നിന്ന് ഷാര്‍ജയിലെത്തേണ്ട ഐഎക്സ് 411 വിമാനം ഏഴു മണിക്കൂര്‍ വൈകിയതിനാല്‍ തിരിച്ചു പോകുന്നതിലും കാലതാമസമുണ്ടായി. എയര്‍ അറേബ്യയുടെ കൊച്ചി വിമാനം ആറു മണിക്കൂറും കോഴിക്കോട് വിമാനം ഏഴര മണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ, എയര്‍ അറേബ്യ വിമാനങ്ങളും വൈകി. ഷാര്‍ജയില്‍നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ് എന്നീ വിമാനങ്ങളും മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :