സന്ദര്‍ശകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി എക്സ്ട്രീം ആക്ട്സ് ഓണ്‍ റിവര്‍. ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ടിലെ റിവര്‍ ലാന്‍ഡിലാണ് ഈ സാഹസിക വിനോദം അരങ്ങേറിയത്.
പുഴയ്ക്ക് നടുവില്‍ സ്ഥാപിച്ച കൂറ്റന്‍ സ്റ്റേജില്‍ സൈക്കിളിലും ബൈക്കിലും മറ്റും നടത്തിയ അഭ്യാസ പ്രകടനങ്ങളായിരുന്നു എക്സ്ട്രീം ആക്ട്സ് ഓണ്‍ റിവര്‍.
ബിഎംഎക്സ് ബൈക്കേഴ്സ്, ഫ്ളൈ ബോര്‍ഡിങ്, എക്സ് പോഗോ, ഫ്രീ ഡ്രോപ്, സ്കൂട്ടര്‍ തുടങ്ങിയ ഇനങ്ങളിലായി രാജ്യാന്തര സാഹസിക കായിക താരങ്ങളാണ് അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവച്ചത്.
ക്ലൈമ്പിങ് വാള്, സിപ് ലൈന്‍, ബങ്കി ട്രാംപൊലൈന്, ബാഗ്ജംബ് തുടങ്ങിയ ഇനങ്ങളില്‍ സന്ദര്‍ശകര്‍ക്കും ഒരു കൈ നോക്കാം. സാഹസിക പ്രേമികള്‍ക്ക് പുറമെ എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കത്തക്ക വിധത്തില്‍ വ്യത്യസ്ത വിനോദ പരിപാടികള്‍ വര്‍ഷം മുഴുവന്‍ ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.