സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ഗള്‍ഫിലെ പ്രവാസി സമൂഹം നോക്കിക്കാണുന്നത്. പ്രവാസി പെന്ഷന് നാലിരിട്ടയാക്കിയതും കിഫ്ബി ഫണ്ടില്‍ പ്രവാസികള്‍ക്കുള്ള സാന്നിധ്യവുമാണ് ഏറ്റവും പ്രതീക്ഷ നല്കുന്ന പ്രഖ്യാപനങ്ങള്‍.
സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്ന ബജറ്റ് എന്നാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ വിലയിരുത്തന്നത്. കിഫ്ബി ഫണ്ടിലേക്ക് പ്രവാസി നിക്ഷേപം സ്വകരിക്കാനുള്ള തീരുമാനത്തെ പ്രവാസി സമൂഹം സ്വാഗതം ചെയ്യുന്നു. കിഫ്ബി ഫണ്ടില്‍ പ്രാതിനിധ്യം ലഭിക്കുന്നതോടെ സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍ പ്രവാസികള്‍ക്ക് നേരിട്ട് പങ്കാളികാന്‍ സാധിക്കും. ചിട്ടി വഴിയും ബോണ്ട് വഴിയും പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനുള്ള ആശയം തീര്‍ത്തും പ്രായോഗികമാണെന്നാണ് വിലയിരുത്തല്‍. പ്രവാസി പെന്ഷന് വര്‍ധിപ്പിക്കണമെന്നത് ഏറെക്കാലമായി പ്രവാസികള്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യമാണ്.
അഞ്ഞൂറു രൂപയില്‍ നിന്ന് പെന്ഷന് രണ്ടായിരം രൂപയാക്കി കൊണ്ടുള്ള പ്രഖ്യാപനത്തെ വിവിധ പ്രവാസി സംഘടനകള്‍ സ്വാഗതം ചെയ്യുന്നു. പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണ്യ വികസനത്തിനും 18 കോടി രൂപ അനുവദിച്ചതും ആശാവഹമാണ്. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാബേസ് തയാറാക്കുമെന്ന ബജറ്റ് പ്രഖ്യാപനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറെ ഗുണകരമാണ്. നിലവില്‍ പ്രവാസികളെ സംബന്ധിച്ച വിശദവിവരങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പക്കലില്ല.