മസ്കത്ത്∙ സ്കൂള്‍ ബസ് ശരീരത്തില്‍ കയറിയറങ്ങി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി മരിച്ചു. തിങ്കളാഴ്ച യൂനിവേഴ്സിറ്റി കാമ്പസ് കോമ്പൗണ്ടില്‍ വിദ്യാര്‍ഥിനി അയ ഹിലാല്‍ അല്‍ ഹിലാലി സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ അബായ ഡോറില്‍ കുടങ്ങി താഴേക്ക് വീഴുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍ പെടാതെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തതോടെ പിന്‍വശത്തെ ടയര്‍ വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു. വിദ്യാര്‍ഥിനി ഇറങ്ങിയതോടെ ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ അടയുകയായിരുന്നു. ഡോര്‍ അടഞ്ഞതായി കണ്ട ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തു. ഇതിനിടെ വിദ്യാര്ഥിനിയടെ അഭായയുടെ ഒരു ഭാഗം ഡോറില്‍ കുടുങ്ങിയാണ് വിദ്യാര്‍ഥി ബസില്‍ നിന്ന് വീണത്.