E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:55 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇൗ മാസം പകുതിയോടെ ദുബായിൽ മൂടൽമഞ്ഞ് കുറയും; തണുപ്പ് വർധിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Dubaii-weather
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇൗ മാസത്തെ കാലാവസ്ഥാ ഘടനാ പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്തിറക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി അനുഭവപ്പെടുന്ന മൂടൽമഞ്ഞിന് ഇൗ മാസം മധ്യത്തോടെ കുറവുണ്ടാകുമെന്ന് പദ്ധതിയിൽ വ്യക്തമാക്കുന്നു. ഇതേ തുടർന്ന് തണുത്ത കാറ്റ് വീശുകയും പൊടിക്കാറ്റ് അനുഭവപ്പെടുകയും ചെയ്യും. താപനില 10 ഡിഗ്രി സെൽഷ്യസായി കുറയും. 

ജനുവരിയായിരിക്കും ഇൗ വർഷത്തെ ഏറ്റവും തണുപ്പേറിയ മാസം. കൂടിയത് 24, കുറഞ്ഞത് 13 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. പോയവർഷങ്ങളിൽ ജനുവരിയിൽ ഏറ്റവും കൂടിയത് 28, കുറഞ്ഞത് 12 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു. ജനുവരിയിൽ ആകാശം മേഘാവൃതമാവുകയും ഇൗർപ്പം വർധിക്കുകയും ചെയ്യും. പ്രഭാതങ്ങളിൽ മൂടൽമഞ്ഞ് കൂടുതലായിരിക്കും. എന്നാൽ, മാസം പകുതി പിന്നിടുമ്പോഴേയ്ക്കും കാലാവസ്ഥ സാധാരണ നിലയിലാകും. വടക്കുപടിഞ്ഞാറൻ കാറ്റായ ഷമാലും സജീവമായിത്തുടങ്ങും. 

കാലാവസ്ഥാ സംബന്ധിച്ച് തയ്യാറാക്കിയ പദ്ധതി പൊതുജനങ്ങളെ ഇതുസംബന്ധമായി ബോധവത്കരിക്കുവാൻ ഉപകരിക്കുമെന്ന് സർവേ വകുപ്പിലെ ജിയോഡെറ്റിക് ആൻഡ് മറൈൻ സർവേ വിഭാഗം തലവൻ ഇമാൻ അഹമ്മദ് അൽ ഖാതിബി അൽ ഫലാസി പറഞ്ഞു. ഇതു വാഹനമോടിക്കുന്നവരെയും മറ്റും അപകടങ്ങളിൽ നിന്ന് രക്ഷിക്കും.

ദുബായുടെ കാലാവസ്ഥ എന്ന പേരിലുള്ള കാലാവസ്ഥാ പ്രവചന സേവനം ദുബായ് മുനിസിപാലിറ്റിയുടെ മീഡിയാ പേജിൽ ലഭ്യമായിരിക്കും. കാലാവസ്ഥാ സംബന്ധമായി എല്ലാ ദിവസവും ബുവ്ളറ്റിൻ പുറത്തിറക്കും. ദുബായ് മുനിസിപാലിറ്റിയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ വഴി പൊതുജനങ്ങൾക്കും ഇത് ലഭ്യമാകും.

നജിം സുഹൈൽ ആപ്പ്

ദുബായ് മുനിസിപാലിറ്റി നഗരത്തിലെ കാലാവസ്ഥാ നിരീക്ഷിക്കുന്നതിനായി നജിം സുഹൈൽ എന്ന പേരിൽ ആപ്പ് പുറത്തിറക്കി. 16 നിരീക്ഷണ സ്റ്റേഷനുകൾ വഴി വായു, ജലം, കാറ്റിൻ്റെ വേഗം, സംവിധാനം, ശക്തി, അനുബന്ധ ഇൗർപ്പം, മണ്ണിൻ്റെ ജലാംശം, മഞ്ഞ്, മൂടൽമഞ്ഞ്, താപനില, ജലോഷ്മാവ്, മണ്ണിൻ്റെ ചൂട്, അന്തരീക്ഷസമ്മർദ്ദം, തിരകൾ, വേഗം, ജലത്തിൻ്റെ ഗുണം, മഴ തുടങ്ങിയ ഉൾപ്പെടുന്ന അന്തരീക്ഷ വിജ്ഞാന വിവരങ്ങൾ ശേഖരിക്കുന്നതായിരിക്കും ഇൗ കേന്ദ്രങ്ങൾ. പ്രധാന പാതകളില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :