അബുദാബിയില്‍ കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശവത്തിനായി രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍. രണ്ടുവര്‍ഷം മുന്‍പ് വില്ലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറുകിട സ്കൂളുകള്‍ നിര്‍ത്തലാക്കിയതോടെയാണ് അഡ്മിഷന് പ്രതിസന്ധി ആരംഭിച്ചത്. ഇന്ത്യന്‍ സ്കൂളുകളില്‍ സീറ്റ് ലഭിക്കാതെ വരുന്നതോടെ ഉയര്‍ന്ന് ഫീസ് നല്കി കുട്ടികളെ പഠിപ്പിക്കേണ്ട അവസ്ഥയിലാണ് രക്ഷിതാക്കള്‍.
കെ.ജി.വണ്‍, എല്‍.കെ.ജി, ഒന്നാം സ്റ്റാന്‍ഡേര്‍ഡ് എന്നു ക്ലാസുകളിലേക്കാണ് അഡ്മിഷന് ലഭിക്കാന്‍ ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടുന്നത്. അബുദാബി ഇന്ത്യന്‍ സ്കൂളില്‍ കെ.ജി.വണ്‍ വിഭാഗത്തിലെ നാല്പത് സീറ്റുകളിലേക്ക് മൂവായിരത്തോളം അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇവിടെ നറുക്കെടുപ്പിലൂടെയാണ് കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കിയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്കൂളുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ഉയര്‍ന്ന ഫീസാണ് പല സ്കൂളുകളും ഈടാക്കു്നനത്. ഇടത്തരക്കാരും താഴ്ന്ന വരുമാനക്കാരുമായ രക്ഷിതാക്കള്‍ക്ക് ഈ ഉയര്‍ന്ന നിരക്കിലുള്ള ഫീസ് താങ്ങാനാകില്ല.
അഡ്മിഷന് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മുസഫ, അല്‍ വത്ബ, ബനിയാസ് എന്നിവിടങ്ങളില്‍ പുതിയതായി മൂന്നു ഇന്ത്യന്‍ സ്കൂളുകള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. 2015ലാണ് അബുദാബിയില്‍ വില്ലകളില്‍ പ്രവര്്തതിച്ചിരുന്ന ചെറുകിട സ്കൂളുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയത്.