E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

തിരുവനന്തപുരത്തേയ്ക്കും കോഴിക്കോട്ടേയ്ക്കും ഷാർജയിൽ നിന്ന് ഇൻഡിഗോയുടെ പ്രതിദിന സർവീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

indigo-service ഇൻഡിഗോ ഷാർജയിൽ നിന്ന് കോഴിക്കോട്ടേയ്ക്കും തിരുവനന്തപുരത്തേയ്ക്കും സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് സിസിഒ സഞ്ജയ് കുമാർ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുന്നു.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഷാർജയിൽ നിന്ന് ഇന്‍ഡിഗോ എയർലൈൻസ് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു. കോഴിക്കോട് സർവീസ് ഇൗ മാസം 20നും തിരുവനന്തപുരത്തേയ്ക്ക് ഏപ്രിൽ എട്ടിനുമാണ് ആരംഭിക്കുകയെന്ന് ഇന്‍ഡിഗോ ചീഫ് കൊമേഴ്സ്യൽ ഒാഫീസർ സഞ്ജയ് കുമാർ പറഞ്ഞു.

കോഴിക്കോട് നിന്നുള്ള 6ഇ 1403 വിമാനം ഇന്ത്യൻ സമയം രാവിലെ 6.05ന് പുറപ്പെട്ട് യുഎഇ സമയം 8.20ന് ഷാർജയിൽ എത്തിച്ചേരും. ഷാർജയിൽ നിന്ന് രാവിലെ 9.20ന് പുറപ്പെടുന്ന 6ഇ1404 വിമാനം ഇന്ത്യൻ സമയം 2.30നു കോഴിക്കോട്ടെത്തും. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന 6ഇ1401 വിമാനം പുലർച്ചെ ഒന്നിന് ഷാർജയിലെത്തി ഇവിടെ നിന്ന് പുലർച്ചെ രണ്ടിന് പുറപ്പെടുന്ന 6ഇ1402 വിമാനം ഇന്ത്യൻ സമയം രാവിലെ 7.35ന് തിരുവനന്തപുരത്തുമെത്തിച്ചേരും. 242 മുതൽ 245 ദിർഹം വരെയാണ് വൺവേ ടിക്കറ്റ് നിരക്ക്.

ഷാർജ ഇൻഡിഗോയുടെ ആറാമത്തെ രാജ്യാന്തര കേന്ദ്രമാണ്. യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് പുതുതായി സർവീസ് നടത്തുക. നിലവിൽ കേരളത്തിൽ ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് മാത്രമാണ് ഇൻഡിഗോയുടെ സർവീസ് ഉള്ളത്. കൊച്ചിയിലേയ്ക്കും മംഗലാപുരത്തേയ്ക്കും ഉടനെയും കണ്ണൂരിലേയ്ക്കും ഭാവിയിലും സർവീസ് ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :